Friday , 20 September 2019
News Updates

വഴിയാത്രക്കാരി പിക് അപ് ഇടിച്ചു മരിച്ചു; കൊലപാതകമെന്ന സംശയവുമായി സോഷ്യല്‍ മീഡിയ; വീഡിയോ

കൊച്ചി: വഴിയാത്രക്കാരി മഹീന്ദ്ര പിക് അപ് ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സോഷ്യല്‍ മീഡിയ. സ്ത്രീയെ വാഹനമിടിക്കുന്ന സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ഈ സംശയം ഉയര്‍ന്നിരിക്കുന്നത്. എറണാകുളം മനയ്ക്കപ്പടിയില്‍ നടന്ന സംഭവത്തില്‍ കരുമല്ലൂര്‍ മനയ്ക്കപ്പടി ആനച്ചാല്‍ ജിതവിഹാറില്‍ ഗോപിനാഥന്റെ ഭാര്യ ജസീന്ത(60)യാണ് മരിച്ചത്.

റോഡരികില്‍ നില്‍ക്കുകയായിരുന്ന ജസീന്തയുടെ നേരെ വാഹനം പാഞ്ഞു വരുന്നതും ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആസൂത്രിത കൊലപാതകമാണ് ഇതെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

ഇന്നലെയാണ് സംഭവമുണ്ടായത്. ആലുവയില്‍ നിന്ന് പറവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്ക് അപ് സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയെത്തിയ ഒരു കാര്‍ നിര്‍ത്തുന്നതും ഒരാള്‍ ഇറങ്ങുന്നതും വീഡിയോയില്‍ കാണാം.

മനഃപൂര്‍വ്വം ഇടിക്കുന്നത് പോലെയില്ലേ..കൊലപാതകം ആണെന്ന് തോന്നുന്നു..കൂടുതൽ അറിയാൻ കമന്റ് ബോക്സ് നോക്കുക

Posted by ഇടപ്പള്ളി വാർത്ത Edappally News on Monday, May 20, 2019

DONT MISS