ബിവറേജസ് ഔട്ട്‌ലെറ്റ് സംരക്ഷിക്കാന്‍ കോട്ടയത്ത് മദ്യപാനികളുടെ പ്രകടനം; വീഡിയോ കാണാം

ബിവറേജസ് കോര്പറേഷന്റെ മദ്യവില്പന കേന്ദ്രം മാറ്റുന്നതിനെതിരെ പ്രകടനം നടത്തി കുടിയന്മാര്. കോട്ടയം കടുത്തുരുത്തിയിലാണ് വ്യത്യസ്തമായ പ്രകടനം നടന്നത്. കടുത്തുരുത്തി പട്ടണമധ്യത്തില് സ്ഥിതി ചെയ്യുന്ന ബിവറേജസ് ഷോപ്പ് സമീപത്തുള്ള ആദിത്യപുരം എന്ന സ്ഥലത്തേക്ക് മാറ്റാന് തീരുമാനിച്ചിരുന്നു. ശ്രമത്തിനെതിരെയായിരുന്നു പ്രതിഷേധം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഔട്ട്ലെറ്റ് മാറ്റുന്നത്.
 | 

ബിവറേജസ് ഔട്ട്‌ലെറ്റ് സംരക്ഷിക്കാന്‍ കോട്ടയത്ത് മദ്യപാനികളുടെ പ്രകടനം; വീഡിയോ കാണാം

കോട്ടയം: ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന കേന്ദ്രം മാറ്റുന്നതിനെതിരെ പ്രകടനം നടത്തി കുടിയന്‍മാര്‍. കോട്ടയം കടുത്തുരുത്തിയിലാണ് വ്യത്യസ്തമായ പ്രകടനം നടന്നത്. കടുത്തുരുത്തി പട്ടണമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസ് ഷോപ്പ് സമീപത്തുള്ള ആദിത്യപുരം എന്ന സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ശ്രമത്തിനെതിരെയായിരുന്നു പ്രതിഷേധം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഔട്ട്‌ലെറ്റ് മാറ്റുന്നത്.

ആദിത്യപുരത്ത് ഇതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ മദ്യവില്‍പന കേന്ദ്രമാണ് ആരംഭിക്കുന്നതെന്ന് അറിഞ്ഞതോടെ പ്രദേശത്ത് എതിര്‍പ്പുകള്‍ ഉയര്‍ന്നു. രാഷ്ട്രീയ സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും പ്രതിഷേധം അറിയിച്ചു. ഇതോടെ ആദിത്യപുരത്തു നിന്ന് ഈ സ്ഥാപനം മാറ്റിയേക്കാനിടയുണ്ടെന്ന വാര്‍ത്ത പരന്നതാണ് കുടിയന്‍മാരുടെ പ്രതിഷേധത്തിന് കാരണമായത്.

മദ്യസേവാ സമിതി എന്ന പേരിലായിരുന്നു ‘നാടിനെ പ്രകമ്പനം കൊള്ളിച്ച’ പ്രകടനം നടന്നത്. ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് നടന്ന പ്രകടനം മദ്യവില്‍പന കേന്ദ്രങ്ങളിലെ ക്യൂ പോലെ സമാധാനപരമായിരുന്നു.

വീഡിയോ കാണാം