ന്യൂസ് 18 കേരള സി.പി.എമ്മിനെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് പീപ്പിള്‍ ടി.വി, മാധ്യമപ്രവര്‍ത്തകരുടെ പേരു പറഞ്ഞ് വിമര്‍ശനം; ടെലിവിഷന്‍ യുദ്ധം തുടരുന്നു

എക്സിക്യൂവ് എഡിറ്ററെ പുറത്താക്കിയ സംഭവം വാര്ത്തയാക്കിയ റിലയന്സ് ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിനെതിരേ കൈരളി പീപ്പിള് ആരംഭിച്ച മാധ്യമയുദ്ധം തുടരുന്നു. ന്യൂസ് 18ലെ മാധ്യമപ്രവര്ത്തകരുടെ പേരെടുത്ത് വിമര്ശിച്ചുകൊണ്ടാണ് പീപ്പിളില് പുതിയ വാര്ത്ത പ്രത്യക്ഷപ്പെട്ടത്. ചാനലിലെ കാവി അജണ്ടയ്ക്കെതിരെ മാധ്യമപ്രവര്ത്തകര്ക്കിടയില് പൊട്ടിത്തെറിയുണ്ടായെന്നും നേതൃതലത്തില് നിന്ന് കൂട്ടരാജിയുണ്ടായെന്നുമാണ് വാര്ത്ത.
 | 

ന്യൂസ് 18 കേരള സി.പി.എമ്മിനെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് പീപ്പിള്‍ ടി.വി, മാധ്യമപ്രവര്‍ത്തകരുടെ പേരു പറഞ്ഞ് വിമര്‍ശനം; ടെലിവിഷന്‍ യുദ്ധം തുടരുന്നു

തിരുവനന്തപുരം: എക്‌സിക്യൂവ് എഡിറ്ററെ പുറത്താക്കിയ സംഭവം വാര്‍ത്തയാക്കിയ റിലയന്‍സ് ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിനെതിരേ കൈരളി പീപ്പിള്‍ ആരംഭിച്ച മാധ്യമയുദ്ധം തുടരുന്നു. ന്യൂസ് 18ലെ മാധ്യമപ്രവര്‍ത്തകരുടെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടാണ് പീപ്പിളില്‍ പുതിയ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ചാനലിലെ കാവി അജണ്ടയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പൊട്ടിത്തെറിയുണ്ടായെന്നും നേതൃതലത്തില്‍ നിന്ന് കൂട്ടരാജിയുണ്ടായെന്നുമാണ് വാര്‍ത്ത.

മാസങ്ങള്‍ക്ക് മുന്‍പ് ന്യൂസ് 18 വിട്ട അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരുന്ന വി.ഉണ്ണികൃഷ്ണന്‍, സീനിയര്‍ ആങ്കര്‍മാരായ എസ്.വി. പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, ചീഫ് കോപ്പി എഡിറ്റര്‍ ഹാരി എന്നിവര്‍ ഈ വിഷയത്തിലാണ് ചാനല്‍ വിട്ടതെന്ന് പീപ്പിള്‍ പറയുന്നു. സിപിഐഎമ്മിനെതിരേ ചാനലില്‍ ഗൂഢാലോചന നടക്കുന്നതായും മോഡിക്ക് പബ്ലിക് റിലേഷന്‍ വര്‍ക്ക് ചെയ്യുന്ന വിധത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ മാറ്റിയതായും പുറത്തെത്തിയവര്‍ ആരോപിക്കുന്നു. കാവി അജണ്ട നയിക്കാന്‍ ചാനലില്‍ മൂവര്‍ സംഘത്തെ നിയോഗിച്ചുവെന്നും പീപ്പിള്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജിവെച്ച് ന്യൂസ് 18നിലെത്തിയ കെ.പി.ജയദീപ്, മനോരമ ന്യൂസില്‍ നിന്ന് എത്തിയ രാജീവ് ദേവരാജ്, ടി.ജെ.ശ്രീലാല്‍ എന്നിവര്‍ക്കാണ് കാവിവല്‍ക്കരണത്തിന്റെ ചുമതലയെന്നാണ് പീപ്പിള്‍ ടി.വി പറയുന്നത്. മൂന്നു പേരും ഇടതുപക്ഷ നിലപാടുകളുള്ള മാധ്യമപ്രവര്‍ത്തകരും ഇടതുപക്ഷ വാര്‍ത്തകള്‍ നല്‍കിയിരുന്നവരുമാണ്. ചാനലിലെ രണ്ടാം ഘട്ട നിയമനത്തിലാണ് ഇവര്‍ ചാനലില്‍ എത്തിയത്. ഈ നിയമനം നടന്നതു തന്നെ കാവിവല്‍ക്കരണത്തിനു വേണ്ടിയാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

ഒന്നാം ഘട്ട നിയമനങ്ങള്‍ നടത്തിയത് ഇ.ടി.വി. നേൃത്വമാണെങ്കില്‍ രണ്ടാം ഘട്ടത്തില്‍ റിലയന്‍സ് നേരിട്ട് ഇടപെട്ടു. വന്‍ ശമ്പള ഘടനയുമായി നടത്തിയ രണ്ടാം ഘട്ട നിയമനത്തില്‍ ചാനല്‍ മേധാവിയായിരുന്ന പ്രമോദ് രാഘവനെ ഒതുക്കി. ചുമതല നഷ്ടമായ ഇദ്ദേഹം ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലാണെന്നും പീപ്പിള്‍ പറയുന്നു. ന്യൂസ് 18നില്‍ ഹിന്ദുത്വ വാര്‍ത്തകള്‍ മാതൃചാനലായ സിഎന്‍എന്‍ ന്യൂസ് 18നില്‍ തയ്യാറാക്കുമെന്നും ന്യൂസ് 18 കേരളയില്‍ അത് തര്‍ജമ ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശമെന്നും പീപ്പിള്‍ പറയുന്നു.

കൈരളി ചാനലിന്റെ ന്യൂസ് ഡസ്‌കില്‍ നിന്നും രഹസ്യമായി വാര്‍ത്താ വെബ്സൈറ്റ് നടത്തിയതിനാണ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവിനെ മാനേജ്മെന്റ് പുറത്താക്കിയത്. ന്യൂസ്ദെന്‍ഡോട്ട്കോമെന്ന ഈ വെബ്സൈറ്റ് സിപിഐഎമ്മിന് എതിരായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. വടക്കാഞ്ചേരി ബലാല്‍സംഗ വിഷയം ആദ്യമായി പ്രസിദ്ധീകരിച്ചതും ന്യൂസ്ദെന്‍ ആയിരുന്നു.

പാര്‍ട്ടി ചാനലിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടി വിരുദ്ധ വാര്‍ത്തകളുടെ കേന്ദ്രമായ വെബ്സൈറ്റ് നടത്തിയതിന് പിന്നില്‍ ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് ഉണ്ടെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ രാജീവിനെ ബലിയാടാക്കി പങ്കാളികളായ രണ്ട് ഡയറക്ടര്‍മാരെയും ജോണ്‍ ബ്രിട്ടാസിനെയും പാര്‍ട്ടി രക്ഷിച്ചതായും ആക്ഷേപമുണ്ട്.