പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകളുടെ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞില്ല; ഡാമിലെ വെള്ളം ഒഴുകി പോകുന്നു

പ്രളയത്തിനിടയ്ക്ക് നിറഞ്ഞൊഴുകിയ പെരിങ്ങല്ക്കുത്ത് ഡാമിന്റെ ഷട്ടറുകള്ക്കുണ്ടായി തകരാറ് പരിഹരിക്കാന് കഴിഞ്ഞില്ല. തകരാറുകള് പരിഹരിച്ച് ഷട്ടര് അടയ്ക്കാന് 6 മാസമെങ്കിലും ആവശ്യമാണെന്നാണ് അധികൃതരുടെ വിശദീകരണം. പ്രളയത്തിനടയ്ക്ക് വന് മരങ്ങള് ഷട്ടറുകള്ക്കിടയില്പ്പെട്ടതാണ് തകരാറിന് കാരണം. ഡാമില് നിന്ന് വെള്ളം ഒഴുകി പോകുന്നത് തുടരുന്നതോടെ സംഭരണിയില് നിലവില് 70 ല് താഴെ ശതമാനം ജലം ബാക്കിയുള്ളു.
 | 

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകളുടെ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞില്ല; ഡാമിലെ വെള്ളം ഒഴുകി പോകുന്നു

തൃശൂര്‍: പ്രളയത്തിനിടയ്ക്ക് നിറഞ്ഞൊഴുകിയ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ക്കുണ്ടായി തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞില്ല. തകരാറുകള്‍ പരിഹരിച്ച് ഷട്ടര്‍ അടയ്ക്കാന്‍ 6 മാസമെങ്കിലും ആവശ്യമാണെന്നാണ് അധികൃതരുടെ വിശദീകരണം. പ്രളയത്തിനടയ്ക്ക് വന്‍ മരങ്ങള്‍ ഷട്ടറുകള്‍ക്കിടയില്‍പ്പെട്ടതാണ് തകരാറിന് കാരണം. ഡാമില്‍ നിന്ന് വെള്ളം ഒഴുകി പോകുന്നത് തുടരുന്നതോടെ സംഭരണിയില്‍ നിലവില്‍ 70 ല്‍ താഴെ ശതമാനം ജലം ബാക്കിയുള്ളു.

പ്രളയസമയത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും 3.6 മീറ്റര്‍ (12 അടി) വീതവും രണ്ടു സ്ലൂയിസ് ഗേറ്റുകള്‍ 5.1 മീറ്റര്‍ (18 അടി) വീതവും ഉയര്‍ത്തിയിരുന്നു. പക്ഷേ ശക്തമായ നീരൊഴുക്ക് തുടര്‍ന്നതോടെ ഡാം കവിഞ്ഞൊഴുകി. ഷട്ടറുകള്‍ക്ക് കേടുപാട് പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് ഡാമിലെ ജലനിരപ്പിനെ പ്രതികൂലമായി ബാധിക്കും. ഷട്ടറിന്റെ മോട്ടോറുകളും യന്ത്രച്ചക്രങ്ങളും അഴിച്ചുപണിയണം. ഷട്ടറുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സംവിധാനത്തിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

പതിനഞ്ചു കൂറ്റന്‍ മരങ്ങള്‍ ഷട്ടറുകളില്‍ കുടങ്ങിയിരുന്നതായി വൈദ്യുതി വകുപ്പ് അറിയിച്ചു. ഇവ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ഷട്ടറുകളുടെ ഉള്ളില്‍ കുടുങ്ങിയ ഈറ്റയും മുളയും നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി ഒരാഴ്ച്ചയെങ്കിലും ആവശ്യമായി വരും. പ്രളയക്കെടുതിയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് വൈദ്യുത വകുപ്പിന് ഉണ്ടായിരിക്കുന്നത്.