സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവാച്ചന്റെ സ്റ്റേ സ്ഥിരപ്പെടുത്തി

സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച എസ്.ജി.250 കടുവാക്കുന്നേല് കുറുവാച്ചന് എന്ന സിനിമയ്ക്ക് ഏര്പ്പെടുത്തിയ സ്റ്റേ സ്ഥിരപ്പെടുത്തി.
 | 
സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവാച്ചന്റെ സ്റ്റേ സ്ഥിരപ്പെടുത്തി

കൊച്ചി: സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച എസ്.ജി.250 കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ സ്ഥിരപ്പെടുത്തി. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം നല്‍കിയ പരാതിയിലാണ് നടപടി. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമെന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രത്തിന് നേരത്ത് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു.

‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’ എന്ന പേര് ഉപയോഗിച്ചുള്ള പ്രചാരണം നിര്‍ത്തിവെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. മുളകുപ്പാടം ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തിന്റെ പേരും കഥയും ഷാജി കൈലാസ് ചിത്രത്തിനോട് സാമ്യമുള്ളതാണെന്നായിരുന്നു കേസ്. പകര്‍പ്പവകാശ നിയമ പ്രകാരമാണ് നടപടി.

ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് ആണ് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ സംവിധാനം ചെയ്യുന്നത്. മാത്യൂസിന് തന്റെ കഥ നന്നായി അറിയാമെന്നും ജിനു വ്യക്തമാക്കിയിരുന്നു.