തെറിവിളിയും സ്ത്രീ, ആദിവാസി വിരുദ്ധ ട്രോളുകളും പ്രത്യക്ഷപ്പെട്ട ഫാന്‍ ഫൈറ്റ് ക്ലബ് ഗ്രൂപ്പ് പൂട്ടി; വിവാദത്തിലായത് ഒമര്‍ലുലു ഉള്‍പ്പെടെയുള്ളവരുടെ പോസ്റ്റുകള്‍

ആദിവാസി, സ്ത്രീവിരുദ്ധ തെറിവിളി പോസ്റ്റുകള് പ്രത്യക്ഷപ്പെട്ടിരുന്ന ഫാന്ഫൈറ്റ് ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പൂട്ടി. കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിക്കുന്ന ട്രോള് പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് ഗ്രൂപ്പ് പൂട്ടിയത്. സംവിധായകന് ഒമര് ലുലു ഉള്പ്പെടെയുള്ളവര് അംഗങ്ങളായ ഗ്രൂപ്പില് തെറിവിളി പോസ്റ്റുകളായിരുന്നു അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. സംവിധായകന് ഒമര് ലുലു തന്റെ സിനിമയിലെ നടിമാരെ അപമാനിക്കുന്ന തരത്തില് പ്രസ്താവനയുമായി ഗ്രൂപ്പില് രംഗത്തു വരാറുണ്ട്. ഒമര് ലുലുവിന്റെ വെരിഫൈഡ് പ്രോഫൈലില് നിന്നു തന്നെയാണ് ഇത്തരം അരാഷ്ട്രീയ പ്രസ്താവനകള് നടത്തിയിരിക്കുന്നത്.
 | 

തെറിവിളിയും സ്ത്രീ, ആദിവാസി വിരുദ്ധ ട്രോളുകളും പ്രത്യക്ഷപ്പെട്ട ഫാന്‍ ഫൈറ്റ് ക്ലബ് ഗ്രൂപ്പ് പൂട്ടി; വിവാദത്തിലായത് ഒമര്‍ലുലു ഉള്‍പ്പെടെയുള്ളവരുടെ പോസ്റ്റുകള്‍

ആദിവാസി, സ്ത്രീവിരുദ്ധ തെറിവിളി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഫാന്‍ഫൈറ്റ് ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പൂട്ടി. കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിക്കുന്ന ട്രോള്‍ പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് ഗ്രൂപ്പ് പൂട്ടിയത്. സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ തെറിവിളി പോസ്റ്റുകളായിരുന്നു അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. സംവിധായകന്‍ ഒമര്‍ ലുലു തന്റെ സിനിമയിലെ നടിമാരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനയുമായി ഗ്രൂപ്പില്‍ രംഗത്തു വരാറുണ്ട്. ഒമര്‍ ലുലുവിന്റെ വെരിഫൈഡ് പ്രോഫൈലില്‍ നിന്നു തന്നെയാണ് ഇത്തരം അരാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.

തെറിവിളിയും സ്ത്രീ, ആദിവാസി വിരുദ്ധ ട്രോളുകളും പ്രത്യക്ഷപ്പെട്ട ഫാന്‍ ഫൈറ്റ് ക്ലബ് ഗ്രൂപ്പ് പൂട്ടി; വിവാദത്തിലായത് ഒമര്‍ലുലു ഉള്‍പ്പെടെയുള്ളവരുടെ പോസ്റ്റുകള്‍

ഇദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന സിനിമ ലൈംഗികച്ചുവയുള്ള സംസാരത്തിന്റെ പേരിലും സീനുകളുടെ പേരിലും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ ചിത്രമാണ്. സ്വന്തം സിനിമയിലെ നടിമാരെ വാക്കാല്‍ അധിക്ഷേപിക്കുന്നവരെ പ്രത്സാഹിപ്പിക്കുന്ന തരത്തിലാണ് സംവിധായകന്റെ ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങള്‍. 65,000ത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പിനകത്ത് സ്ത്രീ ശരീരങ്ങളെ അപമാനിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്.

തെറിവിളിയും സ്ത്രീ, ആദിവാസി വിരുദ്ധ ട്രോളുകളും പ്രത്യക്ഷപ്പെട്ട ഫാന്‍ ഫൈറ്റ് ക്ലബ് ഗ്രൂപ്പ് പൂട്ടി; വിവാദത്തിലായത് ഒമര്‍ലുലു ഉള്‍പ്പെടെയുള്ളവരുടെ പോസ്റ്റുകള്‍
നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് നാളുകള്‍ക്ക് ശേഷവും ആ കലാകാരന്റെ നിറത്തെക്കുറിച്ച് വംശീയമായ ട്രോളുകള്‍ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആദിവാസികളെയും കറുത്തവരെയും തുടങ്ങി എന്തിനേയും വംശീയമായി അപമാനിക്കുന്ന നിലപാടാണ് എഫ്എഫ്‌സിയുടേത്. മരണങ്ങളെപ്പോലും അതിക്രൂരമായ ട്രോളുകള്‍ക്ക് വിധേയമാക്കുന്ന ഇവര്‍ സൈബറിടത്തിന്റെ യാതൊരു ധാര്‍മിക ബോധവും സൂക്ഷിക്കാത്തവരാണ്. ഇത്തരം വംശീയപരമായ പ്രസ്താവനകള്‍ നടത്തുന്ന ഗ്രൂപ്പിലെ മിക്ക അംഗങ്ങളും ഉപയോഗിക്കുന്ന ഫേക്ക് ഐഡികളാണ്. സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് വംശീയത പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

തെറിവിളിയും സ്ത്രീ, ആദിവാസി വിരുദ്ധ ട്രോളുകളും പ്രത്യക്ഷപ്പെട്ട ഫാന്‍ ഫൈറ്റ് ക്ലബ് ഗ്രൂപ്പ് പൂട്ടി; വിവാദത്തിലായത് ഒമര്‍ലുലു ഉള്‍പ്പെടെയുള്ളവരുടെ പോസ്റ്റുകള്‍

ഇതില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ട്രോളുകള്‍ക്ക് വലിയ റീച്ചാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച മാത്രം ഏതാണ്ട് 4,000ത്തോളം വംശീയത നിറഞ്ഞ പോസ്റ്റുകളാണ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പുകളില്‍ നടക്കുന്ന വാക്കാലുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ കൃത്യമായ പരാതിയില്ലാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക അസാധ്യമാണെന്ന് കേരള പോലീസ് ഹൈടെക് ക്രൈം സെല്‍ നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം പറയുന്നത്.