ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരിയായ യുവതി; നേരിട്ട് ഹാജരാകണമെന്ന് കോടതി

നടന് ഉണ്ണി മുകുന്ദന് ഭീഷണിപ്പെടുത്തുന്നുവെന്ന് പീഡനശ്രമത്തിന് പരാതി നല്കിയ യുവതി. യുവതിയെ ഭീഷണിപ്പെടുത്താനും അപകീര്ത്തിപ്പെടുത്താനും നടന് ശ്രമിക്കുന്നതായി അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. ഇതേത്തുടര്ന്ന് യുവതിയോട് നേരിട്ട് ഹാജരാകാന് എറണാകുളം സിജെഎം കോടതി നിര്ദേശിച്ചു.
 | 

ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരിയായ യുവതി; നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി:നടന്‍ ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പീഡനശ്രമത്തിന് പരാതി നല്‍കിയ യുവതി. യുവതിയെ ഭീഷണിപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നതായി അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് യുവതിയോട് നേരിട്ട് ഹാജരാകാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശിച്ചു.

ഈ മാസം 27ന് ഹാജരാകാനാണ് നിര്‍ദേശം. ഉണ്ണി മുകുന്ദന്റെ ക്ഷണപ്രകാരം സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് ആരോപണം. സെപ്റ്റംബര്‍ 15നാണ് ഇവര്‍ പരാതി നല്‍കിയത്.

യുവതി പറയു്ന്നത് സത്യമല്ലെന്നും കേസില്‍ കുടുക്കാതിരിക്കാന്‍ തന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഉണ്ണി മുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്.