‘പെട്ടെന്ന് ഞെക്കിയപ്പോ നമ്പറ് കറങ്ങി’; പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കുറ്റസമ്മതം വൈറല്‍

പെട്രോള് പമ്പുകളില് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ജീവനക്കാരന് നടത്തുന്ന ഏറ്റുപറച്ചില് വൈറല്.
 | 
‘പെട്ടെന്ന് ഞെക്കിയപ്പോ നമ്പറ് കറങ്ങി’; പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കുറ്റസമ്മതം വൈറല്‍

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ജീവനക്കാരന്‍ നടത്തുന്ന ഏറ്റുപറച്ചില്‍ വൈറല്‍. കോതമംഗലത്തെ ഒരു പെട്രോള്‍ പമ്പില്‍ ഡീസല്‍ വാങ്ങാനെത്തിയ ആള്‍ പകര്‍ത്തിയ വീഡോയാണ് വൈറലായത്. 350 രൂപയ്ക്ക് ക്യാനില്‍ ഡീസല്‍ വാങ്ങിയപ്പോള്‍ അളവ് കുറവാണെന്ന് തോന്നിയ ഉപഭോക്താവ് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് യാഥാര്‍ത്ഥ്യം പുറത്തായത്. ഫോണില്‍ വീഡിയോ പകര്‍ത്തിക്കൊണ്ടായിരുന്നു ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ഡീസല്‍ അടിച്ചപ്പോള്‍ താന്‍ 50 രൂപയുടെ വെട്ടിപ്പ് നടത്തിയെന്നും ഇത് ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് ജീവനക്കാരന്‍ പറയുന്നത്. ഇത്തരം തട്ടിപ്പ് സ്ഥിരമായി നടത്താറുണ്ടെന്നും ഇയാള്‍ പറയുന്നു. ഇന്ധനം നിറയ്ക്കുമ്പോള്‍ പെട്ടെന്ന് ലിവറില്‍ അമര്‍ത്തും. അപ്പോള്‍ മീറ്ററിലെ നമ്പര്‍ വേഗത്തില്‍ കറങ്ങും. പക്ഷേ ആവശ്യമായ അളവില്‍ ഇന്ധനം ടാങ്കിലെത്തില്ലെന്ന് ഇയാള്‍ പറയുന്നു.

വീഡിയോ കാണാം

#തെറ്റുപറ്റിപ്പോയി_ഒന്നു ക്ഷമിക്കാൻപറപെട്രോൾ കമ്പനിയുടെ യുടെ കൊള്ള പോരാഞ്ഞിട്ട്, ഇവന്മാര് കൂടി തുടങ്ങിയ അടിപൊളി ആയിരിക്കും.മാക്സിമം ഷെയർ ചെയ്യുക

Posted by Media Today on Saturday, July 6, 2019