വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് സൂചന; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടന നിയമ നടപടിക്ക്

അശ്ലീല യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തതിന് സ്ത്രീകള് കൈകാര്യം ചെയ്ത വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് സൂചന.
 | 
വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് സൂചന; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടന നിയമ നടപടിക്ക്

തിരുവനന്തപുരം: അശ്ലീല യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തതിന് സ്ത്രീകള്‍ കൈകാര്യം ചെയ്ത വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് സൂചന. ഡോ.വിജയ് പി.നായര്‍ എന്ന പേരിലാണ് ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയുടെ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു യൂണിവേഴ്‌സിറ്റി നിലവിലില്ലെന്നാണ് റിപ്പോര്‍ട്ട്.

ഈ സര്‍വകലാശാലയുടെ പേരിലുള്ളത് ഒരു വെബ്‌സൈറ്റ് മാത്രമാണ്. യുജിസി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ അംഗീകാരം ഇല്ലെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് ഓണററി ഡോക്ടറേറ്റ് ആണുള്ളതെന്ന് 24 ന്യൂസ് ചര്‍ച്ചയില്‍ ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഡോക്ടറേറ്റ് നല്‍കിയ സ്ഥാപനം ഏതാണെന്ന് ഓര്‍മയില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിഎച്ച്ഡി നേടിയത് അണ്ണാമലയില്‍ നിന്നാണെന്നും ഒരു ഘട്ടത്തില്‍ ഇയാള്‍ പറഞ്ഞു.

ഇയാള്‍ വ്യാജ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേര് ഉപയോഗിക്കുന്നതിന് എതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സ് നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്‌ട്രേഷനുള്ളവര്‍ക്ക് മാത്രമേ ഈ പേര് ഉപയോഗിക്കാന്‍ കഴിയൂ. വിജയ് പി.നായര്‍ക്ക് രജിസ്‌ട്രേഷനില്ലെന്നാണ് സംഘടന അറിയിക്കുന്നത്.