ഇന്ന് മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം; കുട്ടികളും ഹെല്‍മെറ്റ് ധരിക്കണം

ഇന്ന് മുതല് ഇരുചക്രവാഹനങ്ങളില് പിന്സീറ്റില് സഞ്ചരിക്കുന്നവര്ക്കും ഹെല്മെറ്റ് നിര്ബന്ധം.
 | 
ഇന്ന് മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം; കുട്ടികളും ഹെല്‍മെറ്റ് ധരിക്കണം

തിരുവനന്തപുരം: ഇന്ന് മുതല്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം. ഹൈക്കോടതി നല്‍കിയ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹെല്‍മെറ്റ് ഉപയോഗം ഉറപ്പാക്കാന്‍ പരിശോധനയുണ്ടാകും. പരിശോധന കര്‍ശനമായി നടത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

നാല് വയസിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴ ചുമത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. താക്കീത് നല്‍കി വിട്ടയക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് ഘട്ടംഘട്ടമായി പിഴചുമത്തല്‍ കര്‍ശനമാക്കും.

പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും കേരളത്തില്‍ അത് നടപ്പാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി കടുത്ത നിലപാടുമായി രംഗത്തെത്തിയത്. പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് അടിയന്തരമായി ഉത്തരവിറക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.