മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം; ‘മാറിനില്‍ക്ക്’ പരാമര്‍ശത്തില്‍ വിശദീകരണവും ഉപദേശവുമായി മുഖ്യമന്ത്രി; വീഡിയോ കാണാം

മാധ്യമ പ്രവര്ത്തകരോട് മാറിനില്ക്കാന് പറഞ്ഞ സംഭവത്തില് വിശദീകരണവുമായി മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് മാധ്യമപ്രവര്ത്തകര്ക്ക് ഉപദേശം നല്കാന് മുഖ്യമന്ത്രി സമയം കണ്ടെത്തിയത്. തന്റെ മുഖത്ത് മൈക്ക് മുട്ടിയതിനാലാണ് മാറിനില്ക്കാന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
 | 

മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം; ‘മാറിനില്‍ക്ക്’ പരാമര്‍ശത്തില്‍ വിശദീകരണവും ഉപദേശവുമായി മുഖ്യമന്ത്രി; വീഡിയോ കാണാം

മാധ്യമ പ്രവര്‍ത്തകരോട് മാറിനില്‍ക്കാന്‍ പറഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തിയത്. തന്റെ മുഖത്ത് മൈക്ക് മുട്ടിയതിനാലാണ് മാറിനില്‍ക്കാന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ ഇടിച്ചുകയറി ഫോട്ടോ എടുക്കേണ്ട സ്ഥിതി ഒരിടത്തുമില്ല. അല്‍പ്പം അകലെ നിന്ന് എടുത്താലും ചിത്രം ലഭിക്കും. പ്രധാന വ്യക്തികള്‍ എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ബഹളം പ്രദേശത്തെ ഒരു സംഘര്‍ഷഭൂമിയായി മാറ്റുകയാണ്. ഇതില്‍ മാറ്റം അനിവാര്യമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ് അവസ്ഥ. താന്‍ ചെന്നൈയിലും മറ്റ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ മാധ്യമങ്ങള്‍ ഒരു നിശ്ചിത സ്ഥലത്ത് നിലയുറപ്പിക്കും പറയേണ്ടവര്‍ക്ക് അവിടെയെത്തി പറയാനുള്ളത് പറയാം. പ്രതികരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പോവുകകയും ചെയ്യാം.

എന്തെങ്കിലും അത്യാഹിതം സംഭവിച്ച് പ്രധാന വ്യക്തികള്‍ സന്ദര്‍ശിക്കുമ്പോള്‍ മാധ്യമങ്ങള്‍ ആശുപത്രിക്കുള്ളില്‍ പ്രവേശിക്കുന്നത് രോഗികള്‍ക്കും മറ്റും ബുദ്ധിമുട്ടാകുന്നുണ്ട്. ഇത്തരം സന്ദര്‍ശഭങ്ങളില്‍ മര്യാദ പുലര്‍ത്തേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. ഒരു പ്രോട്ടോക്കോള്‍ മാധ്യങ്ങള്‍ സ്വയം വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോണ്‍കെണി വിവാദത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങള്‍ സെക്രട്ടറിയേറ്റില്‍ പ്രവേശനം നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ച പ്രകാരമാണ് മാധ്യമങ്ങളെ വിലക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഓഫീസ് തയ്യാറായിരുന്നില്ല. മാധ്യമങ്ങളെ വിലക്കിയില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. മാധ്യമവിലക്ക് വിവാദമായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി എത്തിയത്.

വീഡിയോ കാണാം

മാധ്യമ പ്രവർത്തകർക്കു സ്വതന്ത്രമായി വാർത്താ ശേഖരണം നടത്താനുള്ള സൗകര്യവും സാഹചര്യവുമൊരുക്കാൻ എൽ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ വാർത്താ സമ്മേളനത്തിൽ ഉയർന്നിരുന്നു. അവയ്ക്ക് നൽകിയ മറുപടി:

Posted by Pinarayi Vijayan on Tuesday, November 21, 2017