അവര്‍ക്കിടയിലും നേരേ ചൊവ്വേ ചിന്തിക്കുന്നവര്‍ വരുന്നുണ്ട്; സി.കെ.പദ്മനാഭനെ പ്രകീര്‍ത്തിച്ച് പിണറായി

കമലിനെതിരെ സംഘപരിവാര് സ്വീകരിച്ചിരിക്കുന്ന നിലപാടില് നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ച സി.കെ പദ്മനാഭനെ പ്രകീര്ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള് അംഗീകരിക്കുന്ന കലാകാരനാണ് കമല്. അദ്ദേഹത്തോട് പാകിസ്ഥാനില് പോകാനാണ് പറയുന്നത്. എങ്ങോട്ടാണ് ഈ നാടിനെ അവര് കൊണ്ടുപോകുന്നത്. അതേ സമയം സി.കെ പദ്മനാഭനപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ട്. അവര്ക്കിടയിലും നേരേ ചൊവ്വേ ചിന്തിക്കുന്നവര് വരുന്നുണ്ടെന്നതാണ് ഇത് കാണിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില് പിണറായി പറഞ്ഞു.
 | 

അവര്‍ക്കിടയിലും നേരേ ചൊവ്വേ ചിന്തിക്കുന്നവര്‍ വരുന്നുണ്ട്; സി.കെ.പദ്മനാഭനെ പ്രകീര്‍ത്തിച്ച് പിണറായി

കമലിനെതിരെ സംഘപരിവാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ച സി.കെ പദ്മനാഭനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ അംഗീകരിക്കുന്ന കലാകാരനാണ് കമല്‍. അദ്ദേഹത്തോട് പാകിസ്ഥാനില്‍ പോകാനാണ് പറയുന്നത്. എങ്ങോട്ടാണ് ഈ നാടിനെ അവര്‍ കൊണ്ടുപോകുന്നത്. അതേ സമയം സി.കെ പദ്മനാഭനപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ട്. അവര്‍ക്കിടയിലും നേരേ ചൊവ്വേ ചിന്തിക്കുന്നവര്‍ വരുന്നുണ്ടെന്നതാണ് ഇത് കാണിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി പറഞ്ഞു.

തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസ്സുകാര്‍ക്ക് എന്താണ് അവകാശം? ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മനസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണ്. ആര്‍എസ്എസ് പ്രചാരകനായ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ജനാധിപത്യവിരുദ്ധ നിലപാടുകളാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. അതു കണ്ട് കേരളത്തിലും ആര്‍എസ്എസ്സുകാര്‍ ഉറഞ്ഞുതുള്ളുകയാണ്. നോട്ട് പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ദുരിതമായെന്ന് പറഞ്ഞ എം ടി വാസുദേവന്‍ നായരെ മ്ലേച്ഛമായി ആക്രമിക്കുന്നത് ആ മനോനില വെച്ചാണ്. നിങ്ങളാര് അങ്ങിനെ പറയാന്‍ എന്നാണ് ആര്‍എസ്എസ്സിന്റെ ചോദ്യം. സ്വന്തം അനുഭവം വിളിച്ചുപറയാന്‍ ആരുടെയെങ്കിലും അനുമതി ആവശ്യമുണ്ടോ എന്നും പിണറായി ചോദിക്കുന്നു.

സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍ ഇപ്പോള്‍ ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെച്ചേക്കില്ലെന്ന നിലപാടിലാണ്. ഒരു പ്രധാനമന്ത്രി ഇത്രയും താഴാന്‍ പാടില്ല. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം ആളുകളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ആ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചതിനെ അല്‍പ്പത്തത്തിന്റെ അങ്ങേയറ്റമെന്നേ പറയാനാവൂ എന്ന വിമര്‍ശനവും പോസ്റ്റില്‍ പിണറായി ഉന്നയിക്കുന്നു.

പോസ്റ്റ് കാണാം