ശബരിമലയില്‍ ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തിയത് പോലീസ്; രൂക്ഷ വിമര്‍ശനവുമായി പോലീസ്

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില് പോലീസിനെ രൂക്ഷമായി വിമര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
 | 
ശബരിമലയില്‍ ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തിയത് പോലീസ്; രൂക്ഷ വിമര്‍ശനവുമായി പോലീസ്

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ആര്‍എസ്എസിന് വിവരങ്ങള്‍ കൈമാറിയത് പോലീസാണെന്ന് പിണറായി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരടക്കം ഡ്യൂട്ടിയില്‍ നിന്ന് മാറി നിന്നു. പോലീസ് ഒറ്റുകൊടുക്കുകയാണ് ചെയ്തത്. മനിതി സംഘം ശബരിമലയില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം മറന്ന് പ്രവര്‍ത്തിച്ചുവെന്നും നാറാണത്തു ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പോലീസെന്നും മുഖ്യമന്ത്രി പറഞ്ഞു.

പല ഉദ്യോഗസ്ഥരും സ്വന്തം താല്‍പര്യ പ്രകാരമാണ് പ്രവര്‍ത്തിച്ചത്. പോലീസിലെ ചിലരുടെ നിസഹകരണം മൂലമാണ് സുപ്രീം കോടതി വിധി വേണ്ട വിധത്തില്‍ നടപ്പിലാക്കാന്‍ കഴിയാതിരുന്നത്. ആര്‍എസ്എസ് ഏജന്റുമാരായി പോലീസുകാരില്‍ ചിലര്‍ പ്രവര്‍ത്തിച്ചുവെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉയര്‍ത്തി. സേനയില്‍ അഴിമതി വ്യാപകമാണ്. ഇതില്‍ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി കു റ്റപ്പെടുത്തി.

എസ്പിമാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും നിരന്തരം വീഴ്ചകള്‍ വരുത്തുന്നു. ഇതിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് പോലീസ്. പ്രതികളെ മര്‍ദ്ദിക്കുന്നത് വിനോദമായി കരുതുന്ന പോലീസുകാരുണ്ട്. ഉദ്യോഗസ്ഥരില്‍ പലരും ഡ്യൂട്ടി സമയത്ത് മുങ്ങുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.