കൈക്കൂലി ആരോപണം: ഉമ്മൻചാണ്ടിയുടേയും കെ.ബാബുവിന്റേയും പങ്ക് അന്വേഷിക്കണമെന്ന് പിണറായി

കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും എക്സൈസ് മന്ത്രി കെ.ബാബുവിന്റേയും പങ്ക് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. മന്ത്രിസഭയിലെ പലർക്കും ബാറുകളിൽ ഓഹരിയുണ്ടെന്നും യു.ഡി.എഫ് സർക്കാർ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും പിണറായി ആരോപിച്ചു. വിഷയത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 | 

കൈക്കൂലി ആരോപണം: ഉമ്മൻചാണ്ടിയുടേയും കെ.ബാബുവിന്റേയും പങ്ക് അന്വേഷിക്കണമെന്ന് പിണറായി
തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും എക്‌സൈസ് മന്ത്രി കെ.ബാബുവിന്റേയും പങ്ക് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. മന്ത്രിസഭയിലെ പലർക്കും ബാറുകളിൽ ഓഹരിയുണ്ടെന്നും യു.ഡി.എഫ് സർക്കാർ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും പിണറായി ആരോപിച്ചു. വിഷയത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈക്കൂലി ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇതിന്റെ നേട്ടം ഉമ്മൻചാണ്ടിക്കാണ്. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കുറെക്കാലമായി കോൺഗ്രസിലും യു.ഡി.എഫിലും കേരളാ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. അത്തരം ആവശ്യങ്ങൾക്ക് തടയിടുകയാണ് കൈക്കൂലി ആരോപണത്തിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.

ആരോപണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും ആവശ്യപ്പെട്ടു.