രാഷ്ട്ട്രീയ പ്രവര്‍ത്തകര്‍ക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നവര്‍ സ്വയം അതിരു വിടുന്നുണ്ടോ എന്ന് ചിന്തിക്കണം; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മാധ്യമങ്ങള്ക്കെതിരെ ശക്തമായ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മാധ്യമം എന്നത് ഒരു വിവാദാധിഷ്ഠിത വ്യവസായം മാത്രമായാല് മതിയോ എന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഈ വിഷയത്തില് പൊതു സമൂഹത്തിനിടയില് ശക്തമായ ചര്ച്ച ഉയരേണ്ടതുണ്ടതുണ്ടെന്നും മാധ്യമ രംഗത്തുണ്ടായ കിടമത്സരമാണ് ഈയൊരു നിലവാരത്തിലേക്ക് കാര്യങ്ങള് എത്തിച്ചതെന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റില് വിശദമാക്കുന്നു.
 | 

രാഷ്ട്ട്രീയ പ്രവര്‍ത്തകര്‍ക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നവര്‍ സ്വയം അതിരു വിടുന്നുണ്ടോ എന്ന് ചിന്തിക്കണം; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാധ്യമം എന്നത് ഒരു വിവാദാധിഷ്ഠിത വ്യവസായം മാത്രമായാല്‍ മതിയോ എന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഈ വിഷയത്തില്‍ പൊതു സമൂഹത്തിനിടയില്‍ ശക്തമായ ചര്‍ച്ച ഉയരേണ്ടതുണ്ടതുണ്ടെന്നും മാധ്യമ രംഗത്തുണ്ടായ കിടമത്സരമാണ് ഈയൊരു നിലവാരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റില്‍ വിശദമാക്കുന്നു.

വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് എരിവും പുളിയും ഒക്കെ ചേര്‍ന്നുള്ള വിഷയം ഉണ്ടാക്കേണ്ടത് ഇന്ന് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയിട്ടുണ്ട്. മാത്രമല്ല വിഷയങ്ങള്‍ക്ക് തര്‍ക്കസാധ്യത മറ്റൊരു പ്രധാന മാനദണ്ഡമായി മാറുന്നു. ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു സന്ദേശം നല്‍കുന്നു എന്നത് മാധ്യമങ്ങള്‍ ചിന്തിക്കുന്നില്ലെന്നും പക്ഷേ സമൂഹം ഇത് തിരിച്ചറിയുന്നുണ്ടെന്നുള്ളത് ഓര്‍മ്മ വേണമെന്നും പിണറായി വ്യക്തമാക്കുന്നു.

ചര്‍ച്ചകള്‍ക്കുള്ള വിഷയങ്ങള്‍ സാമൂഹികപ്രസക്തി ഉള്ളവയായിരിക്കണം. കിടമത്സരങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ അടിസ്ഥാന തത്വങ്ങള്‍ പോലും മറന്നുപോകുന്ന സംഭവങ്ങളാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാലിക്കേണ്ട അതിരുകളെ കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടവര്‍ സ്വയം അതിരു വിടുന്നുണ്ടോ എന്ന ആത്മപരിശോധനയില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് കാണാം