‘മാറിനില്‍ക്ക് അവിടുന്ന്’; വീണ്ടും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് പിണറായി വിജയന്‍

സിപിഎം-സിപിഐ തര്ക്കത്തില് പ്രതികരണം തേടിയ മാധ്യമപ്രവര്ത്തകരോട് മാറിനില്ക്ക് എന്ന് ആക്രോശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില് എത്തിയപ്പോളായിരുന്നു മുഖ്യമന്ത്രി മാധ്യമപ്രവര്ത്തകരോട് തട്ടിക്കയറിയത്. വലിയ തിരക്കിനിടയിലൂടെ ഓഫീസിലേക്ക് കടക്കുന്നതിനിടെയാണ് മാധ്യമപ്രവര്ത്തകര് പ്രതികരണം ചോദിച്ചത്. ഇതോടെ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു.
 | 

‘മാറിനില്‍ക്ക് അവിടുന്ന്’; വീണ്ടും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് പിണറായി വിജയന്‍

കൊച്ചി: സിപിഎം-സിപിഐ തര്‍ക്കത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് മാറിനില്‍ക്ക് എന്ന് ആക്രോശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയപ്പോളായിരുന്നു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. വലിയ തിരക്കിനിടയിലൂടെ ഓഫീസിലേക്ക് കടക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചത്. ഇതോടെ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു.

ഇതിനു ശേഷം പോലീസുകാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മുഖ്യമന്ത്രി കര്‍ത്തുതന്നെയാണ് സംസാരിച്ചത്. പിന്നീട് മാധ്യമപ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് പുറത്തേക്ക് മാറ്റി. സിപിഎം-ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടത്തിയ സര്‍വകക്ഷി സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത് വിവാദമായിരുന്നു.