ബാർ കോഴ: സി.പി.ഐയുമായി ഏറ്റുമുട്ടൽ വേണ്ടെന്ന് പിണറായി

കെ.എം മാണിക്കെതിരായ കൈക്കൂലി ആരോപണക്കേസ് സംബന്ധിച്ച് സി.പി.ഐയുമായി ഏറ്റുമുട്ടൽ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. സമരം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.ഐ വിമർശനങ്ങൾ ഗൗരവത്തിൽ എടുക്കില്ലെന്നും എന്നാൽ ഇനിയും തുടർന്നാൽ മറുപടി പറയേണ്ടി വരുമെന്നും പിണറായി പറഞ്ഞു.
 | 

തിരുവനന്തപുരം: