പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി; നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പിണറായി

നടിയെ ആക്രമിച്ച കേസില് ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. ഒരു മാധ്യമത്തില് ഗൂഢാലോചന നടന്നിട്ടില്ലെന്ന തരത്തില് വന്ന വാര്ത്ത പരാമര്ശിക്കുക മാത്രമാണ് താന് ചെയ്തതെന്ന് പിണറായി വിജയന് പറഞ്ഞു. പോലീസ് കേസ് അന്വേഷിച്ച് കാര്യങ്ങള് പുറത്തുകൊണ്ടുവരട്ടെ. രമേശ് ചെന്നിത്തലയെപ്പോലൊരു വ്യക്തി കാള പെറ്റു എന്നു കേട്ടപ്പോളേ കയറെടുക്കാന് പാടില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു.
 | 

പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി; നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പിണറായി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. ഒരു മാധ്യമത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന തരത്തില്‍ വന്ന വാര്‍ത്ത പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പോലീസ് കേസ് അന്വേഷിച്ച് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരട്ടെ. രമേശ് ചെന്നിത്തലയെപ്പോലൊരു വ്യക്തി കാള പെറ്റു എന്നു കേട്ടപ്പോളേ കയറെടുക്കാന്‍ പാടില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു.

ദീപികയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. സ്റ്റേജില്‍ തനിക്ക് ഒരു പത്രം കിട്ടി. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണുന്നു എന്നാണ് താന്‍ പറഞ്ഞത്. തനിക്ക് ഔദ്യോഗികമായി കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതല്ല അതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങള്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുത്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് അന്വേഷിച്ച് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.ടി.തോമസ് എംഎല്‍എയും പറഞ്ഞിരുന്നു. പള്‍സര്‍ സുനിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന എടുത്തുകാട്ടിയായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇതോടെ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ എതിര്‍വാദമുന്നയിക്കുകയും ചെയ്തു. സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടും മുഖ്യമന്ത്രിയുടെ നിലപാടും രണ്ടുവിധത്തിലാണെന്ന വിമര്‍ശനവും ഉയര്‍ന്ന ഘട്ടത്തിലാണ് നിലപാടില്‍ മുഖ്യമന്ത്രി മലക്കം മറിഞ്ഞത്.