പോലീസിന്റെ സദാചാര ക്ലാസ് വീണ്ടും; മ്യൂസിയം പോലീസിന്റെ ഇടപെടല്‍ ഫേസ്ബുക്ക് ലൈവ് ചെയ്ത് യുവാവ്

മ്യൂസിയം വളപ്പിലെ പാര്ക്കില് സംസാരിച്ചിരുന്നതിന് അനാശ്വാസ്യം ആരോപിച്ച് പോലീസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് യുവാവിനെയും യുവതിയെയും കസ്റ്റഡിയില് എടുത്തത്. രണ്ട് വനിതാ പോലീസുകാര് ഇവരെ കസ്റ്റഡിയില് എടുക്കാനെത്തുന്നതും സംസാരിക്കുന്നതും യുവാവ് ഫേസ്ബുക്കില് ലൈവ് ചെയ്തു.
 | 

പോലീസിന്റെ സദാചാര ക്ലാസ് വീണ്ടും; മ്യൂസിയം പോലീസിന്റെ ഇടപെടല്‍ ഫേസ്ബുക്ക് ലൈവ് ചെയ്ത് യുവാവ്

തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ പാര്‍ക്കില്‍ സംസാരിച്ചിരുന്നതിന് അനാശ്വാസ്യം ആരോപിച്ച് പോലീസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് യുവാവിനെയും യുവതിയെയും കസ്റ്റഡിയില്‍ എടുത്തത്. രണ്ട് വനിതാ പോലീസുകാര്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കാനെത്തുന്നതും സംസാരിക്കുന്നതും യുവാവ് ഫേസ്ബുക്കില്‍ ലൈവ് ചെയ്തു.

യുവതിയും യുവാവും തോളില്‍ കയ്യിട്ടിരുന്നുവെന്നും ചുംബിച്ചെന്നുമാണ് പോലീസുകാര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളെ കസ്റ്റഡിയില്‍ എടുക്കുന്നതെന്ന് യുവാവ് ചോദിക്കുന്നു. മ്യൂസിയത്തിലെ നിയമം ഇതാണെന്ന മറുപടിയാണ് ഇതിന് പോലീസുകാര്‍ നല്‍കുന്നത്.

യുവതിയും യുവാവും തമ്മിലുള്ള ഇടപഴകല്‍ ശരിയല്ലെന്ന് മ്യൂസിയം പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതനുസരിച്ചാണ് ഇവിടെയെത്തിയതെന്നാണ് പോലീസ് വാദം. മ്യൂസിയം വളപ്പില്‍ പിങ്ക് പോലീസ് സദാചാര പോലീസ് ആയി മാറുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവം

വീഡിയോ കാണാം