പിറവം പള്ളിയില്‍ സംഘര്‍ഷം; ആത്മഹത്യാ ഭീഷണി മുഴക്കി യാക്കോബായ വിഭാഗം; സ്ഥലത്ത് വന്‍ പോലീസ് സന്നാഹം

പിറവം പള്ളിക്കേസില് കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസ് സന്നാഹത്തെ യക്കോബാ വിഭാഗം തടഞ്ഞു. സ്ഥലത്ത് സംഘര്ഷ സാധ്യത കണക്കിലെടുത്ത് വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. യക്കോബാ വിശ്വാസികള് പള്ളി അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. മൂന്നിലേറെ പേര് ആത്മഹത്യ ഭീഷണിയുമായി പള്ളിക്ക് മുകളില് കയറിയിട്ടുണ്ട്. പോലീസ് ഇതുവരെ പള്ളിക്കുള്ളിലേക്ക് പ്രവേശിച്ചിട്ടില്ല.
 | 
പിറവം പള്ളിയില്‍ സംഘര്‍ഷം; ആത്മഹത്യാ ഭീഷണി മുഴക്കി യാക്കോബായ വിഭാഗം; സ്ഥലത്ത് വന്‍ പോലീസ് സന്നാഹം

പിറവം:

പിറവം പള്ളിക്കേസില്‍ കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസ് സന്നാഹത്തെ യാക്കോബായ വിഭാഗം തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. യാക്കോബായ വിശ്വാസികള്‍ പള്ളി അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. മൂന്നിലേറെ പേര്‍ ആത്മഹത്യ ഭീഷണിയുമായി പള്ളിക്ക് മുകളില്‍ കയറിയിട്ടുണ്ട്. പോലീസ് ഇതുവരെ പള്ളിക്കുള്ളിലേക്ക് പ്രവേശിച്ചിട്ടില്ല.

യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും പിറവം പള്ളിക്കുമേല്‍ അവകാശമുന്നയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തിയത്. കോടതി വിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണി ഉയര്‍ത്തി ചിലര്‍ പള്ളി മേടയില്‍ കയറിയിട്ടുണ്ട്. ഇവരെ സമാവയത്തിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും.

വീഡിയോ കാണാം.

Posted by CTV News Piravom on Monday, December 10, 2018