കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിക്കുന്നു; കോട്ടയത്ത് ചാഴികാടന് വേണ്ടി പി.ജെ ജോസഫ് പ്രചാരണത്തിനിറങ്ങും

കോട്ടയം സീറ്റിനെചൊല്ലി കേരള കോണ്ഗ്രസില് രൂപപ്പെട്ട പ്രശ്നങ്ങള് അവസാനിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്ത്ഥിയായ തോമസ് ചാഴികാടന് വേണ്ടി കോട്ടയത്ത് സജീവ പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. തോമസ് ചാഴികാടന് വിട്ടിലെത്തി പി.ജെ ജോസഫിനെ സന്ദര്ശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ പ്രതികരണം. 20ന് കോട്ടയം മണ്ഡലത്തിലെ കണ്വെഷനില് പങ്കെടുക്കും. കോട്ടയത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്.
 | 
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിക്കുന്നു; കോട്ടയത്ത് ചാഴികാടന് വേണ്ടി പി.ജെ ജോസഫ് പ്രചാരണത്തിനിറങ്ങും

തൊടുപുഴ: കോട്ടയം സീറ്റിനെചൊല്ലി കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടന് വേണ്ടി കോട്ടയത്ത് സജീവ പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. തോമസ് ചാഴികാടന്‍ വിട്ടിലെത്തി പി.ജെ ജോസഫിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ പ്രതികരണം. 20ന് കോട്ടയം മണ്ഡലത്തിലെ കണ്‍വെഷനില്‍ പങ്കെടുക്കും. കോട്ടയത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ മത്സരിക്കുന്ന ഡീന്‍ കുര്യാക്കോസിന് വേണ്ടിയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം രമ്യമായി പരിഹരിച്ചുവെന്ന സൂചനയാണ് ജോസഫിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. നേരത്തെ കോട്ടയത്ത് സീറ്റ് നല്‍കാത്തതില്‍ ജോസഫ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി പിളര്‍പ്പിലേക്കാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന.

കോട്ടയത്ത് വിജയം ഉറപ്പാണെന്നും കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട മഞ്ഞുരുകിയെന്നും തോമസ് ചാഴികാടന്‍ പ്രതികരിച്ചു. പി.ജെ. ജോസഫ് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. കോട്ടയം മണ്ഡലത്തിലെ സാഹചര്യം നിലവില്‍ യുഡിഎഫിന് അനുകൂലമാണെന്നും ചാഴികാടന്‍ വ്യക്തമാക്കി. പി.ജെ. ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചതോടെ കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.