‘അടിച്ച് കണ്ണ് പൊട്ടിക്കും’; അമിത വേഗത്തിലോടിയ ടിപ്പര്‍ ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി പി.കെ.ശശി; വീഡിയോ

അമിത വേഗത്തിലെത്തിയ ടിപ്പര് ലോറി തടഞ്ഞ് നിര്ത്തി ഡ്രൈവറെ ശകാരിച്ച് പി.കെ.ശശി എംഎല്എ.
 | 
‘അടിച്ച് കണ്ണ് പൊട്ടിക്കും’; അമിത വേഗത്തിലോടിയ ടിപ്പര്‍ ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി പി.കെ.ശശി; വീഡിയോ

പാലക്കാട്: അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ശകാരിച്ച് പി.കെ.ശശി എംഎല്‍എ. ലോറിയുടെ മുന്നില്‍ കയറി നിന്ന് തടഞ്ഞ ശേഷം ഡ്രൈവറോട് കണ്ണ് അടിച്ചു പൊട്ടിക്കുമെന്ന് ശശി പറഞ്ഞു. ചെര്‍പ്പുളശേരി അടയ്ക്കാപ്പുത്തൂര്‍ മാങ്കോട് വെച്ചാണ് സംഭവമുണ്ടായത്. ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ അത് ആദ്യം പഠിക്കണമെന്നും എംഎല്‍എ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

തന്റെ സൈഡ് മിറര്‍ പൊട്ടിയതിനാലാണെന്ന് ഡ്രൈവര്‍ വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അത് മാറ്റിവെക്കണമെന്നും അല്ലാതെ പോക്രിത്തരം കാണിക്കരുതെന്നും ശശി പറയുന്നു. ഇവിടെ വെച്ചായത് കൊണ്ട് അടിക്കുന്നില്ല, എന്റെ നാട്ടില്‍ വെച്ചായിരുന്നെങ്കില്‍ പട്ടിയെ അടിക്കുന്നത് പോലെ അടിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞ ശേഷമാണ് ഡ്രൈവറെ ശശി വിടുന്നത്. എംഎല്‍എയുടെ ആക്രോശം കണ്ടെത്തിയ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.

ഇത് പ്രചരിക്കാന്‍ തുടങ്ങിയതോടെ തെറ്റ് തന്റേതാണെന്ന വാദവുമായി ടിപ്പര്‍ ഡ്രെവര്‍ ഇക്ബാല്‍ രംഗത്തെത്തി. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് സിപിഎം എംഎല്‍എയായ ശശി ചെര്‍പ്പുളശേരിയില്‍ വെച്ച് ഒരു പോലീസുകാരനോട് ദേഷ്യപ്പെടുന്ന വീഡിയോ പുറത്തു വരികയും വിവാദമാകുകയും ചെയ്തിരുന്നു.

വീഡിയോ കാണാം

എന്റെ നാട്ടിലായിരുന്നെങ്കിൽ കണ്ണടിച്ചു പൊട്ടിച്ചേനെ എന്ന് പി. കെ. ശശി എംഎൽഎ. അമിതവേഗതയില്‍ പോയ ടിപ്പര്‍ ഡ്രൈവറോട് ക്ഷോഭിക്കുന്ന പികെ ശശി എംഎല്‍എയുടെ വീഡിയോ വൈറലാകുന്നു. എന്നാല്‍ തെറ്റ് തന്റെ ഭാഗത്താണെന്നും എംഎല്‍എ ഉപദേശിക്കുകയായിരുന്നെന്നും പറഞ്ഞ് ഡ്രൈവറും രംഗത്തെത്തി.

Posted by മണ്ണാർക്കാട് നമ്മുടെ നാട് on Saturday, September 14, 2019