ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ഹര്‍ജി

ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോര്ഡില് നിന്ന് മാറ്റണമെന്ന് സുപ്രീം കോടതിയില് ഹര്ജി. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി, ആര്എസ്എസ് നേതാവ് ടി.ജി.മോഹന്ദാസ് എന്നിവരാണ് ഹര്ജി നല്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില് സംസ്ഥാന സര്ക്കാരിനും തിരുവിതാംകൂര്, കൊച്ചി ദേവസ്വം ബോര്ഡുകള്ക്കും കോടതി നോട്ടീസ് അയച്ചു.
 | 

ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ആര്‍എസ്എസ് നേതാവ് ടി.ജി.മോഹന്‍ദാസ് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ യു.യു. ലളിത്, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് എന്നീ ഹിന്ദു സമുദായ സംഘടനകള്‍ക്കും നോട്ടീസ് അയിച്ചിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ അടങ്ങുന്ന സമിതികള്‍ക്ക് ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരം നല്‍കണമെന്നാണ് ഹര്‍ജി ആവശ്യപ്പെടുന്നത്.

ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയായി മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളുടെ ഘടന ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.