കരുവാരക്കുണ്ട് സ്കൂളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി; വീഡിയോ

രാഹുല് ഗാന്ധിയുടെ പ്രസംഗത്തിന് പരിഭാഷകയായി പ്ലസ് വണ് വിദ്യാര്ത്ഥിനി.
 | 
കരുവാരക്കുണ്ട് സ്കൂളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി; വീഡിയോ

നിലമ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പരിഭാഷകയായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ നിലമ്പൂര്‍, കരുവാരകുണ്ട് ഗവ. എച്ച് എസ് എസിലെ വിദ്യാര്‍ഥിനി സഫയാണ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായത്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംപിയായ രാഹുല്‍. പ്രസംഗം തുടങ്ങിയപ്പോള്‍ പരിഭാഷപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാണോ എന്ന് രാഹുല്‍ ചോദിച്ചു.

തയ്യാറാണെന്ന് സഫ ആഗ്യം കാട്ടിയപ്പോള്‍ രാഹുല്‍ സഫയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. രാഹുലിന്റെ ലളിതമായ ഇംഗ്ലീഷിനെ സ്ഥിരം പരിഭാഷകരേക്കാള്‍ ലളിതമായ മലയാളത്തില്‍ സഫ പരിഭാഷപ്പെടുത്തി. പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും സഫയെ അഭിനന്ദിച്ചു.

ന്യൂസ് 18 സംപ്രേഷണം ചെയ്ത വീഡിയോ കാണാം

സഫ സെബിൻ

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി തർജ്ജിമ ചെയ്ത മിടുക്കി ഇതാണ്. കരു​വാ​ര​കു​ണ്ട് ഗ​വ. ഹൈ​സ്​​കൂ​ളി​ലെ പ്ലസ്ടു വിദ്യാർഥി സഫ സെബിൻ

Posted by News18 Kerala on Wednesday, December 4, 2019