പോക്‌സോ കേസില്‍ പ്രതിയായ സംഗീത അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

16 വിദ്യാര്ത്ഥികളുടെ പരാതിയെത്തുടര്ന്ന് പോക്സോ കേസില് പ്രതിയായ സംഗീത അധ്യാപകനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
 | 
പോക്‌സോ കേസില്‍ പ്രതിയായ സംഗീത അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: 16 വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് പോക്‌സോ കേസില്‍ പ്രതിയായ സംഗീത അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സംഗീതാധ്യാപകന്‍ നരേന്ദ്രബാബുവിനെയാണ് വീടിന് സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 44 വയസായിരുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെ സൂപ്രണ്ടും കൗണ്‍സലറും ഡ്രൈവറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ തന്നെ കേസില്‍ കുടുക്കിയതെന്നാണ് കുറിപ്പില്‍ പറയുന്നത്. ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് 16 വിദ്യാര്‍ത്ഥികള്‍ കൗണ്‍സലറെ അറിയിക്കുകയായിരുന്നു. വിവരം പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും അറിയിച്ചെങ്കിലും അവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല.

പിന്നീട് കുട്ടികളുടെ രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്ര ബാബുവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രധാന അധ്യാപകനെതിരെയും സൂപ്രണ്ടിനെതിരെയും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 95 വിദ്യാര്‍ത്ഥിനികള്‍ പഠിപ്പ് അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ട്‌പോയിരുന്നു.