കവിതയിലെ അക്ഷരത്തെറ്റ് വിവാദം; ചുള്ളിക്കാടിന്റെ വാര്‍ത്താക്കുറിപ്പിലും പിശക്

അക്ഷരത്തെറ്റും വ്യാകരണപ്പിശകും വരുത്തുന്ന വിദ്യാര്ത്ഥികള്ക്ക് മാര്ക്ക് വാരിക്കോരി കൊടുത്ത് വിജയിപ്പിക്കുന്ന നിലപാടില് പ്രതിഷേധിച്ച് തന്റെ കവിതകള് പാഠപുസ്കത്തില് നിന്ന് ഒഴിവാക്കണമെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഇറക്കിയ വാര്ത്താക്കുറിപ്പിലെ അക്ഷരത്തെറ്റുകള് ചൂണ്ടികാണിച്ച് സോഷ്യല് മീഡിയ രംഗത്ത്.
 | 

കവിതയിലെ അക്ഷരത്തെറ്റ് വിവാദം; ചുള്ളിക്കാടിന്റെ വാര്‍ത്താക്കുറിപ്പിലും പിശക്

അക്ഷരത്തെറ്റും വ്യാകരണപ്പിശകും വരുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് വാരിക്കോരി കൊടുത്ത് വിജയിപ്പിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് തന്റെ കവിതകള്‍ പാഠപുസ്‌കത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഇറക്കിയ വാര്‍ത്താക്കുറിപ്പിലെ അക്ഷരത്തെറ്റുകള്‍ ചൂണ്ടികാണിച്ച് സോഷ്യല്‍ മീഡിയ രംഗത്ത്.

ചുള്ളിക്കാട് പുറത്തിറക്കിയ കുറിപ്പില്‍ ന്റെ എന്ന അക്ഷരം തെറ്റായിട്ടാണ് എഴുതിയിരിക്കുന്നതെന്ന് ടി.പി. വിനോദന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പത്രക്കുറിപ്പിന്റെ ചിത്രവും പോസ്റ്റിനോടപ്പം ചേര്‍ത്തിട്ടുണ്ട്. അക്ഷരത്തെറ്റും വ്യാകരണപ്പിശകും ആശയതെറ്റും പരിശോധിക്കാതെ മാര്‍ക്കുകള്‍ വാരിക്കോരികൊടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതബിരുദം നല്‍കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ചുള്ളിക്കാട് തന്റെ കവിതകള്‍ പാഠപുസ്തകങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

അക്ഷരത്തെറ്റും വ്യാകരണപ്പിശകും വരുത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരെ വിദ്യ അഭ്യസിപ്പിക്കുന്ന വിവരമില്ലാത്ത അദ്ധ്യാപകര്‍ മുതലായവരില്‍ നിന്ന് തന്റെ കവിതയ്ക്ക് രക്ഷവേണമെന്നതിനാല്‍ ആ കവിതകളെ പാഠപുസ്തകങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് അപേക്ഷാസ്വരത്തില്‍ ആജ്ഞാപിച്ചിരിക്കുന്നു.

ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ചുള്ളിക്കാടിന്റെ പത്ര സമ്മേളനത്തില്‍ വിതരണം ചെയ്ത പത്രക്കുറിപ്പ് കാണാനിടയായി (ചിത്രം താഴെ കൊടുക്കുന്നു). ഇതില്‍ ‘ന്റെ’ എന്ന അക്ഷരം തെറ്റായാണ് ടൈപ്പ് ചെയ്തിരിക്കുന്നത് (‘ന്റെ’ എന്ന് ). ഒരു പേജ് മാത്രമുള്ള കുറിപ്പില്‍ ഈ തെറ്റ് നാലഞ്ച് സ്ഥലത്ത് ആവര്‍ത്തിച്ചിരിക്കുന്നു. സംഭവം കമ്പ്യൂട്ടര്‍ സാക്ഷരതയുടെ പ്രശ്‌നമാണ്. മിക്കവാറും ഡിവൈസുകളില്‍ നിസ്സാരമായ ഒരു സെറ്റിംഗ് മാറ്റത്തിലൂടെ ശരിയാക്കാവുന്നതാണ് ഈ പ്രശ്‌നം.

ഏതായാലും ഈ അക്ഷരത്തെറ്റുള്ളതുകൊണ്ട് ചുള്ളിക്കാട് അക്ഷരത്തെറ്റിനെപ്പറ്റി ഉന്നയിച്ച കണ്‍സേണ്‍ അസാധുവാകുന്നില്ല എന്നാണ് ഇതെഴുതുന്നയാളിന്റെ അഭിപ്രായം. ഇതുപോലെ, അക്ഷരത്തെറ്റുണ്ട് /ഭാഷാശുദ്ധി (?) ഇല്ല എന്നതുകൊണ്ടുമാത്രം ഒരു ഗവേഷണപ്രബന്ധമോ കവിതയോ മോശമാവില്ല എന്ന് ചുള്ളിക്കാടിനും അഭിപ്രായമുണ്ടാവട്ടേ എന്ന് ആശംസിക്കുന്നു.

(പി എസ് : എന്റെ പോസ്റ്റില്‍ ‘ന്റെ’ ശരിയായി വന്നിട്ടില്ല എന്ന് കമന്റ് ചെയ്യാന്‍ ഉദ്ദേശമുണ്ടെങ്കില്‍, ആ അക്ഷരം നിങ്ങളുടെ ഡിവൈസില്‍ എപ്പോഴെങ്കിലും ശരിയായി ഡിസ്‌പ്ലേ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് സൂചിപ്പിക്കുന്നു).