സനലിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത് പോലീസുകാര്‍ പറഞ്ഞിട്ടെന്ന് ആംബുലന്‍സ് ഡ്രൈവര്‍

ഡിവൈഎസ്പി കാറിനു മുന്നിലേക്ക് തള്ളിയിട്ട സനലിനെ ആശുപത്രിയില് കൊണ്ടുപോകാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് പോലീസുകാരുടെ നിര്ദേശം അനുസരിച്ചാണെന്ന് ആംബുലന്സ് ഡ്രൈവര്. മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോകാനാണ് നാട്ടുകാര് ആവശ്യപ്പെട്ടത്. എന്നാല് നെയ്യാറ്റിന്കര ജനറല് ആശുപത്രിയിലേക്ക് കൊണ്ടുപോകാന് പോലീസ് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ആംബുലന്സ് ഡ്രൈവര് അനീഷ് പറഞ്ഞു.
 | 

സനലിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത് പോലീസുകാര്‍ പറഞ്ഞിട്ടെന്ന് ആംബുലന്‍സ് ഡ്രൈവര്‍

തിരുവനന്തപുരം: ഡിവൈഎസ്പി കാറിനു മുന്നിലേക്ക് തള്ളിയിട്ട സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകാതെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത് പോലീസുകാരുടെ നിര്‍ദേശം അനുസരിച്ചാണെന്ന് ആംബുലന്‍സ് ഡ്രൈവര്‍. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു.

ഓലത്താണിയില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറായ തന്നെ 10.15ന് ഒരു സുഹൃത്താണ് അപകട വിവരം അറിയിച്ചത്. സനലിനെ നാട്ടുകാര്‍ ആംബുലന്‍സില്‍ കയറ്റി. ഒരു നാട്ടുകാരനും ആംബുലന്‍സില്‍ കയറി. മുന്‍സീറ്റില്‍ ഒരു പോലീസുകാരനാണ് കയറിയത്. നാട്ടുകാര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പോലീസുകാരന്‍ പറഞ്ഞത്. ആംബുലന്‍സ് വേഗം കുറച്ചു പോകാനും ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായിരുന്നു താലൂക്ക് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. എന്നാല്‍ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പോലീസുകാരന്‍ പറഞ്ഞത്. അതിനിടെ കൂടെയുണ്ടായിരുന്ന നാട്ടുകാരനെ കാണാതായി. ഒപ്പമുണ്ടായിരുന്ന പോലീസുകാരന്‍ മാറി മറ്റൊരു പോലീസുകാരന്‍ ആംബുലന്‍സില്‍ കയറി. പിന്നീട് മെഡിക്കല്‍ കോളേജിലെത്തിയ ശേഷം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് ആംബുലന്‍സ് മാറ്റി. പുലര്‍ച്ചെ മൂന്നരയ്ക്ക് പോലീസുകാരനെ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷമാണ് മടങ്ങിയതെന്നും അനീഷ് പറഞ്ഞു.