ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ്.പി മഞ്ജുവിന് ശബരിമല കയറാന്‍ അനുമതി നല്‍കിയില്ല

കേരളാ ദളിത് മഹിളാ ഫെഡറേഷന് നേതാവ് എസ് പി മഞ്ജുവിന് ശബരിമല ദര്ശനം നടത്താന് പോലീസ് അനുമതി നല്കിയില്ല. മഞ്ജുവിന്റെ പശ്ചാത്തലം വിശദമായി അന്വേഷിച്ച ശേഷം ശബരിമലയിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില് തീരുമാനം എടുക്കുമെന്ന് ഐ ജി എസ് ശ്രീജിത്ത് വ്യക്തമാക്കി. സംഘ്പരിവാര് പ്രതിഷേധം ശക്തമാവാന് സാധ്യതയുള്ളതിനാല് സുരക്ഷാ പ്രശ്നം നിലനില്ക്കുന്നതായി പോലീസ് മഞ്ജുവിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷയൊരുക്കുന്നതിന് കാലവസ്ഥയും പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
 | 

ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ്.പി മഞ്ജുവിന് ശബരിമല കയറാന്‍ അനുമതി നല്‍കിയില്ല

പമ്പ: കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജുവിന് ശബരിമല ദര്‍ശനം നടത്താന്‍ പോലീസ് അനുമതി നല്‍കിയില്ല. മഞ്ജുവിന്റെ പശ്ചാത്തലം വിശദമായി അന്വേഷിച്ച ശേഷം ശബരിമലയിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ഐ ജി എസ് ശ്രീജിത്ത് വ്യക്തമാക്കി. സംഘ്പരിവാര്‍ പ്രതിഷേധം ശക്തമാവാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്നതായി പോലീസ് മഞ്ജുവിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷയൊരുക്കുന്നതിന് കാലവസ്ഥയും പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

മഞ്ജുവിനെതിരെ വിവിധ ജില്ലകളിലായി15 കേസുകള്‍ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ടതുണ്ട്. അതിന് ശേഷം മാത്രമെ ദര്‍ശനത്തിന് അനുമതി നല്‍കാന്‍ കഴിയുവെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം ഭക്തരായ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് നേരത്തെ പത്തനംതിട്ട ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായിട്ടാണ് പോലീസിന്റെ നടപടി.

ശനിയാഴ്ച രണ്ടുമണിയോടെയാണ് മഞ്ജുവടക്കം രണ്ടു യുവതികളാണ് മല കയറാനെത്തിയത്. ഇതില്‍ ഒരാള്‍ പോലീസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം തിരിച്ചുപോകാന്‍ തയ്യാറായി. എന്നാല്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ മഞ്ജു ഉറച്ചു നില്‍ക്കുകയായിരുന്നു. സ്ത്രീകള്‍ ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ കോടതി വിധി നടപ്പിലാക്കാന്‍ ആവശ്യമായ സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.