എഡിജിപി നിലയ്ക്കലേക്ക്; പത്തനംതിട്ടയില്‍ പോലീസ് തയ്യാറെടുപ്പുകള്‍ തുടങ്ങി

ശബരിമലയില് പ്രത്യേക സന്നാഹങ്ങള്ക്ക് തയ്യാറായി പോലീസ്. പമ്പയിലും നിലയ്ക്കലും വന്തോതില് പോലീസിനെ വിന്യസിക്കാനാണ് പദ്ധതി. നിലയ്ക്കലില് വനിതാ പോലീസിനെ നിയോഗിക്കും. സമരം നടത്തുന്ന സ്ത്രീകള് വാഹനങ്ങള് പരിശോധിക്കുകയും സ്ത്രീകളെ തടയുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം. എഡിജിപി അനില് കാന്തിന് നിലയ്ക്കലെത്താന് ഡിജിപി നിര്ദേശം നല്കി.
 | 

എഡിജിപി നിലയ്ക്കലേക്ക്; പത്തനംതിട്ടയില്‍ പോലീസ് തയ്യാറെടുപ്പുകള്‍ തുടങ്ങി

പത്തനംതിട്ട: ശബരിമലയില്‍ പ്രത്യേക സന്നാഹങ്ങള്‍ക്ക് തയ്യാറായി പോലീസ്. പമ്പയിലും നിലയ്ക്കലും വന്‍തോതില്‍ പോലീസിനെ വിന്യസിക്കാനാണ് പദ്ധതി. നിലയ്ക്കലില്‍ വനിതാ പോലീസിനെ നിയോഗിക്കും. സമരം നടത്തുന്ന സ്ത്രീകള്‍ വാഹനങ്ങള്‍ പരിശോധിക്കുകയും സ്ത്രീകളെ തടയുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം. എഡിജിപി അനില്‍ കാന്തിന് നിലയ്ക്കലെത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി.

എഡിജിപി ഇന്ന് വൈകുന്നേരം നിലയ്ക്കലെത്തും. ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും കെ എസ് ആര്‍ ടി സി ബസുകള്‍ക്കും പൂര്‍ണ സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും ഇന്ന് വൈകുന്നേരത്തോടെ ശക്തമായ രീതിയില്‍ പൊലീസ് വിന്യാസം പൂര്‍ത്തിയാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പമ്പയിലും നിലയ്ക്കലും നാളെ രാവിലെയോടെ വനിതാ പോലീസിനെ നിയോഗിക്കാനായിരുന്നു തീരുമാനം. പ്രതിഷേധിക്കുന്നവ വര്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യത്തിലാണ് പോലീസ് വിന്യാസം നേരത്തേയാക്കിയത്. രണ്ട് കമ്പനി വനിതാ പോലീസ് ഇന്ന് വൈകുന്നേരത്തോടെ നിലയ്ക്കലെത്തും.