എ.ഡി.ജി.പിയുടെ വീട്ടില്‍ അടിമപ്പണി; ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കും; ദിവസവും പട്ടിയെ കുളിപ്പിക്കണം; വെളിപ്പെടുത്തലുമായി പോലീസുകാരന്‍

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ വീട്ടില് ഔദ്യോഗിക ജോലിക്കെത്തുന്ന പോലീസുകാര്ക്ക് അടിമപ്പണിയാണെന്ന് വെളിപ്പെടുത്തലുമായി പോലീസുകാരന്. എ.ഡി.ജി.പിയുടെ മകളുടെ മര്ദ്ദനത്തില് പരിക്കേറ്റ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന പോലീസ് ഡ്രൈവര് ഗവാസ്കറാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെയും സുധേഷ് കുമാറിനെതിരെ പരാതിയുമായി പോലീസുകാര് രംഗത്ത് വന്നിരുന്നു.
 | 

എ.ഡി.ജി.പിയുടെ വീട്ടില്‍ അടിമപ്പണി; ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കും; ദിവസവും പട്ടിയെ കുളിപ്പിക്കണം; വെളിപ്പെടുത്തലുമായി പോലീസുകാരന്‍

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ വീട്ടില്‍ ഔദ്യോഗിക ജോലിക്കെത്തുന്ന പോലീസുകാര്‍ക്ക് അടിമപ്പണിയാണെന്ന് വെളിപ്പെടുത്തലുമായി പോലീസുകാരന്‍. എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോലീസ് ഡ്രൈവര്‍ ഗവാസ്‌കറാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെയും സുധേഷ് കുമാറിനെതിരെ പരാതിയുമായി പോലീസുകാര്‍ രംഗത്ത് വന്നിരുന്നു.

‘മലയാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നാംകിടക്കാരാണെന്നാണ് അദ്ദേഹം പറയുന്നത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് എത്തുന്ന പോലീസുകാര്‍ പട്ടിയെ കുളിപ്പിക്കുക, മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങിപ്പിക്കുക, സ്വിമ്മിങ് പൂള്‍ കഴുകിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കും. ഭാര്യയും മകളുമാണ് നിര്‍ദേശം നല്‍കുന്നവര്‍. എതിര്‍ത്ത് സംസാരിച്ചാല്‍ ജാതിയമായി അധിക്ഷേപിക്കുമെന്നും അസഭ്യം പറയുമെന്നും ഗവാസ്‌കര്‍ പറയുന്നു.

ഒരു ദിവസം എ.ഡി.ജി.പി തന്റെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിലവില്‍ മകള്‍ എന്നെ മര്‍ദ്ദിച്ചതിനെതിരെ നല്‍കിയിരിക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ എഡിജിപി ശ്രമിക്കുന്നതായും ഗവാസ്‌കര്‍ പറയുന്നു. ഗവാസ്‌കര്‍ നല്‍കിയ പരാതി ആദ്യം സ്വീകരിക്കാതിരുന്ന പോലീസ് സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഗവാസ്‌കറിനെതിരെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരു കേസുകളും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്.