പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള് മര്ദ്ദിച്ച സംഭവത്തില് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം സര്ക്കാര് ഗൗരവമായി പരിശോധിക്കുമെന്നും മേലുദ്യോഗസ്ഥര് നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മര്ദ്ദനമേറ്റ ഗവാസ്കറുടെ ഭാര്യയുടെ പരാതി സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
 | 

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മേലുദ്യോഗസ്ഥര്‍ നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മര്‍ദ്ദനമേറ്റ ഗവാസ്‌കറുടെ ഭാര്യയുടെ പരാതി സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നാട്ടില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും പിണറാായി വിജയന്‍ വ്യക്തമാക്കി. മധ്യമേഖലാ എഡിജിപി അനില്‍കാന്തിനെ വിളിച്ചു വരുത്തി സംഭവത്തില്‍ വിവരങ്ങള്‍ ചോദിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഗവാസ്‌റകറിന്റെ ഭാര്യ രേഷ്മ പരാതി നല്‍കിയത്. ഭര്‍ത്താവിന് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ശാരീരിക പീഡനം കൂടി ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും രേഷ്മ വ്യക്തമാക്കിയിരുന്നു.