‘സേവ് ദി ഡേറ്റ്’ തരംഗത്തിനെതിരെ പോലീസിന്റെ പോസ്റ്റ്; സദാചാര പോലീസ് ആകരുതെന്ന് സോഷ്യല്‍ മീഡിയ

അടുത്ത കാലത്ത് തരംഗമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് തരംഗത്തിനെതിരെ കേരള പോലീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.
 | 
‘സേവ് ദി ഡേറ്റ്’ തരംഗത്തിനെതിരെ പോലീസിന്റെ പോസ്റ്റ്; സദാചാര പോലീസ് ആകരുതെന്ന് സോഷ്യല്‍ മീഡിയ

അടുത്ത കാലത്ത് തരംഗമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് തരംഗത്തിനെതിരെ കേരള പോലീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. സേവ് ദി ഡേറ്റ് ആയിക്കോളൂ. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള സമൂഹം കാണുന്നുണ്ടെന്നാണ് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പേജിന്റെ പോസ്റ്റ്. കേരള പോലീസിന്റെ പല പോസ്റ്റുകളെയും ട്രോളുകളെയും ഏറ്റെടുത്തിട്ടുള്ള സോഷ്യല്‍ മീഡിയ പക്ഷേ ഈ പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് സദാചാര പോലീസായി മാറരുതെന്നാണ് കമന്റുകളില്‍ പലരും പറയുന്നത്.

അടുത്തിടെ റാം, ഗൗരി എന്നിവരുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഈ ചിത്രങ്ങള്‍ വൈറലായതിനൊപ്പം സദാചാര വാദികളുടെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്കെതിരെയാണ് കേരള പോലീസ് ഫെയിസ്ബുക്ക് പേജും രംഗത്തെത്തിയിരിക്കുന്നത്. സദാചാര പോലീസ് ആവരുതെന്ന കമന്റുകള്‍ക്ക് കുട്ടികള്‍ കാണുമെന്ന് പറഞ്ഞതിനാണോ എന്ന മറുചോദ്യം ഉന്നയിച്ചാണ് പോലീസിന്റെ പ്രതിരോധം.

പോസ്റ്റ് കാണാം

Save The Date #keralapolice #statepolicechief

Posted by State Police Media Centre Kerala on Saturday, November 30, 2019