ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പി.സി. ജോര്‍ജിനെതിരെ കുറ്റപത്രം

നിയമസഭാ ക്യാന്റീന് ജീവനക്കാരനെ മര്ദ്ദിച്ച കേസില് പി.സി. ജോര്ജ് എം.എല്.എക്കെതിരെ കുറ്റപത്രം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കുറ്റപത്രം ഫയലില് സ്വീകരിച്ചു. ഭക്ഷണം വൈകിയെത്തിച്ചതിന്റെ പേരില് എം.എല്.എ ജീവനക്കാരനെ ചീത്തവിളിക്കുകയും മര്ദ്ദിക്കുകയും ചെയ്തതായി കുറ്റപത്രത്തില് പറയുന്നു.
 | 

ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പി.സി. ജോര്‍ജിനെതിരെ കുറ്റപത്രം

തിരുവനന്തപുരം: നിയമസഭാ ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ കുറ്റപത്രം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. ഭക്ഷണം വൈകിയെത്തിച്ചതിന്റെ പേരില്‍ എം.എല്‍.എ ജീവനക്കാരനെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയൂണിന്റെ സമയത്ത് ക്യാന്റീനില്‍ വിളിച്ച് ജോര്‍ജ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് 20 മിനിറ്റ് വൈകിയായിരുന്നു ജീവനക്കാരന്‍ മനു ഭക്ഷണമെത്തിച്ചത്. മനു എത്തുമ്പോള്‍ ജോര്‍ജ് ക്യാന്റീനിലേക്ക് വിളിച്ച് ചീത്ത പറയുന്നതാണ് കണ്ടത്. തുടര്‍ന്ന് മനുവിന്റെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് മനു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് മനു. ചുണ്ടിലും കണ്ണിലും പരിക്കേറ്റിരുന്നതായി മനു പറഞ്ഞിരുന്നു. പി.സി ജോര്‍ജ് ക്യാന്റീന്‍ ജീവനക്കാരോട് സ്ഥിരമായി മോശമായി പെരുമാറുന്നയാളാണെന്ന് മനു പറഞ്ഞു. കേസില്‍ എം.എല്‍.എയോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടേക്കും.