കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ ആംബുലന്സില് പീഡിപ്പിച്ച സംഭവത്തില് പോലീസ് കുറ്റപത്രം സമര്പ്പിച്ചു.
 | 
കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പത്തനംതിട്ട: ആറന്‍മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 9ന് നടന്ന സംഭവത്തില്‍ റെക്കോര്‍ഡ് വേഗതയിലാണ് പോലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 540 പേജുള്ള കുറ്റപത്രം നല്‍കിയിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആറന്‍മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ പ്രദേസത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട ശേഷമായിരുന്നു ആക്രമണം. പ്രതിയായ നൗഫല്‍ പെണ്‍കുട്ടിയെ കോവിഡ് സെന്ററില്‍ ഇറക്കിയ ശേഷം ആംബുലന്‍സുമായി കടക്കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ വിവരം അനുസരിച്ച് ഇയാളെ അടൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ 108 ആംബുലന്‍സില്‍ ഡ്രൈവറായത് വിവാദമായതോടെ ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരമിയി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.