ഹെല്‍മെറ്റ് ധരിക്കാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പോലീസ്; വീഡിയോ

ഹെല്മെറ്റ് ധരിക്കാത്തതിന് പോലീസ് വൃദ്ധന്റെ മുഖത്തടിച്ചു.
 | 
ഹെല്‍മെറ്റ് ധരിക്കാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പോലീസ്; വീഡിയോ

കൊല്ലം: ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസ് വൃദ്ധന്റെ മുഖത്തടിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. ചടയമംഗലം സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷജീം ആണ് വൃദ്ധന്റെ മുഖത്തടിച്ചത്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ബൈക്കിന് പിന്നില്‍ ഇരുന്നയാള്‍ ഹെല്‍മെറ്റ് വെക്കാത്തതിന്റെ പേരിലാണ് ഇവരെ തടഞ്ഞത്.

ഹെല്‍മെറ്റ് വെക്കാത്തതിന് പിഴയടക്കണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കയ്യില്‍ പണമില്ലാതിരുന്നതിനാല്‍ പിന്നീട് കോടതിയില്‍ അടച്ചോളാമെന്ന് ഇവര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ ഫോണ്‍ നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അത് തരേണ്ട ആവശ്യമില്ലല്ലോ എന്ന് വൃദ്ധന്‍ പറഞ്ഞു. ഇതിനിടെ ഒപ്പമുണ്ടായിരുന്നയാളെ പോലീസ് വാഹനത്തില്‍ കയറ്റി. വൃദ്ധന്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല.

ഇതോടെ എസ്‌ഐ ഇയാളെ ബലമായി പിടിച്ച് വാഹനത്തിലേക്ക് തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു. വീഡിയോ പുറത്തു വന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ കൊല്ലം റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

വീഡിയോ കാണാം

https://www.facebook.com/akhil.bhargavan.5/videos/3350054205102798