‘എന്തിനാടീ പൂങ്കൊടിയേ…’; ദുരിതാശ്വാസ ക്യാമ്പില്‍ പോലീസുകാരന്റെ പാട്ട് വൈറല്‍; വീഡിയോ

തൃശൂര് ജില്ലയിലെ വെള്ളാഞ്ചിറ ഫാത്തിമമാതാ എല്പി സ്കൂളില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്ക്കായി പാട്ട് പാടിയത് ഒരു പോലീസുകാരനാണ്.
 | 
‘എന്തിനാടീ പൂങ്കൊടിയേ…’; ദുരിതാശ്വാസ ക്യാമ്പില്‍ പോലീസുകാരന്റെ പാട്ട് വൈറല്‍; വീഡിയോ

തൃശൂര്‍: പ്രളയമേല്‍പ്പിച്ച കനത്ത ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളം. ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അനുഭവിക്കുന്ന മാനസികാഘാതം വളരെയേറെയാണ്. ഇതില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കുക ക്യാമ്പുകളിലെ കൂട്ടായ്മകളിലൂടെയും പാട്ടുകളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയുമായിരിക്കും. തൃശൂര്‍ ജില്ലയിലെ വെള്ളാഞ്ചിറ ഫാത്തിമമാതാ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍ക്കായി പാട്ട് പാടിയത് ഒരു പോലീസുകാരനാണ്. ആളൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ.എസ് ശ്രീജിത്താണ് നാടന്‍പാട്ട് പാടി ശ്രദ്ധേയനായത്.

പോലീസുകാരന്റെ പാട്ടിന് ചുവടുകള്‍ വെച്ചും കയ്യടിച്ച് താളമിട്ടും ക്യാമ്പിലെ അന്തേവാസികള്‍ ഒപ്പം കൂടി. മൊബൈല്‍ ക്യാമറകളില്‍ അവര്‍ ശ്രീജിത്തിന്റെ പാട്ട് പകര്‍ത്തുകയും ചെയ്തു. തൃശൂര്‍ റൂറല്‍ പോലീസിന്റെ ഫെയിസ്ബുക്ക് പേജിലും ശ്രീജിത്തിന്റെ പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.

വീഡിയോ കാണാം

a short video from Flood relief camp 2019 @ Aloor

തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ ആളൂർ പോലീസ്‌ സ്റ്റേഷൻ പരിധിയിൽ പെട്ട ഒരു ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള ദൃശ്യം

Posted by Thrissur Police Rural on Tuesday, August 13, 2019