ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ്; കോഴിക്കോട് പോലീസുകാര്‍ ക്വാറന്റൈനില്‍

ആത്മഹത്യ ചെയ്തയാള്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് പോലീസുകാര്ക്ക് ക്വാറന്റൈന്.
 | 
ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ്; കോഴിക്കോട് പോലീസുകാര്‍ ക്വാറന്റൈനില്‍

കോഴിക്കോട്: ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ക്ക് ക്വാറന്റൈന്‍. കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ 7 പോലീസുകാര്‍ക്കാണ് ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് തൂങ്ങി മരിച്ച കുന്നുമ്മലില്‍ കൃഷ്ണന്‍ (68) എന്നയാള്‍ക്കാണ് കോവിഡ് ബാധയുണ്ടായിരുന്നുവെന്ന് വ്യക്തമായത്.

ഇതോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സിഐ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പി.ടി. ഉഷ റോഡിലെ ഒരു ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കൃഷ്ണന്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് മുന്‍പ് കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു. ഇതിന്റെ ഫലം ഇന്നാണ് എത്തിയത്.

ഇയാള്‍ക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജോലി ചെയ്തിരുന്ന സ്ഥലത്ത് ചെന്നൈയില്‍ നിന്ന് ചിലര്‍ എത്തിയിട്ടുണ്ടായിരുന്നുവെന്ന് വിവരമുണ്ട്. ഇയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരം ശേഖരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.