ഏപ്രില്‍ ഫൂളിന്റെ പേരില്‍ വ്യാജസന്ദേശം അയച്ചാല്‍ കുടുങ്ങും; അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

ഏപ്രില് ഫൂളിന്റെ പേരില് വ്യാജസന്ദേശങ്ങള് അയച്ചാല് അറസ്റ്റ് ചെയ്യുമെന്ന് പോലീസ്.
 | 
ഏപ്രില്‍ ഫൂളിന്റെ പേരില്‍ വ്യാജസന്ദേശം അയച്ചാല്‍ കുടുങ്ങും; അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

തിരുവനന്തപുരം: ഏപ്രില്‍ ഫൂളിന്റെ പേരില്‍ വ്യാജസന്ദേശങ്ങള്‍ അയച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. കോറോണ വൈറസ്, ലോക്ക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകള്‍ നിര്‍മിക്കുകയും അവ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇത്തരം സന്ദേശങ്ങള്‍ നിര്‍മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വ്യാജ സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ കര്‍ശനമായി നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍…

Posted by Kerala Police on Tuesday, March 31, 2020