ദിലീപ് ഡിജിപിക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ലെന്ന് പോലീസ്

നടി ആക്രമണത്തിന് ഇരയായ സംഭവത്തില് ദീലീപ് ഡിജിപിക്ക് വാട്ട്സാപ്പില് അയച്ച സന്ദേശം പരാതിയായി കണക്കാക്കാന് കഴിയില്ലെന്ന് പോലീസ്. പള്സര് സുനി ബ്ലാക്കമെയില് ചെയ്ത കാര്യം ഡിജിപിയെ സ്വകാര്യ ഫോണില് വിളിച്ച് അറിയിച്ചിരുന്നുവെന്നും തെളിവുകള് വാട്ട്സാപ്പ് സന്ദേശമായി അയച്ചിരുന്നുവെന്നുമാണ് ദിലീപ് ജാമ്യഹര്ജിയില് പറഞ്ഞിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില് സമര്പ്പിക്കാന് പോലീസ് തയ്യാറാക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
 | 

ദിലീപ് ഡിജിപിക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ലെന്ന് പോലീസ്

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ദീലീപ് ഡിജിപിക്ക് വാട്ട്‌സാപ്പില്‍ അയച്ച സന്ദേശം പരാതിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് പോലീസ്. പള്‍സര്‍ സുനി ബ്ലാക്കമെയില്‍ ചെയ്ത കാര്യം ഡിജിപിയെ സ്വകാര്യ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നും തെളിവുകള്‍ വാട്ട്‌സാപ്പ് സന്ദേശമായി അയച്ചിരുന്നുവെന്നുമാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറാക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

ഏപ്രില്‍ 10ന് പള്‍സര്‍ സുനിയുടെ ഭീഷണി ലഭിച്ചുവെന്നും അന്നുതന്നെ അത് ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചത്. ഇത് ശരിയല്ലെന്ന് പോലീസ് പറയുന്നു. മാര്‍ച്ച് 28നാണ് നാദിര്‍ഷയ്ക്ക് ആദ്യ ഫോണ്‍കോള്‍ വന്നത്. എന്നാല്‍ ദിലീപ് പരാതിപ്പെട്ടത് ഏപ്രില്‍ 22നാണ്. വാട്ട്സ്ആപ് വഴി അയച്ച സന്ദേശം പരാതിയായി കണക്കാക്കാനാവില്ലെന്നും പോലീസ് കോടതിയില്‍ വാദിക്കും.

ബ്ലാക്ക്മെയിലിംഗ് ശ്രമം ഉണ്ടായെങ്കില്‍ 26 ദിവസത്തിനു ശേഷം ഡിജിപിക്ക് വാട്ട്‌സാപ്പില്‍ പരാതി നല്‍കിയത് വിഷയത്തിന് ദിലീപ് ഗൗരവം നല്‍കുന്നില്ലെന്നതിന്റെ തെളിവാണ്. ജാമ്യ ഹര്‍ജിയലെ വാദങ്ങള്‍ക്ക് മറുപടിയുമായി വിശദമായ സത്യവാങ്മൂലമായിരിക്കും പോലീസ് സമര്‍പ്പിക്കുകയെന്നാണ് വിവരം.