മാവോയിസ്റ്റ് വേട്ട; മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ റെയ്ഡ്

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ് നടത്തി. മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്.
 | 
മാവോയിസ്റ്റ് വേട്ട; മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ റെയ്ഡ്

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ്  ഹോസ്റ്റലിൽ പോലീസ് റെയ്ഡ് നടത്തി. മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്. റെയ്ഡിന്റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പരിശോധനയിൽ ഹോസ്റ്റലിൽ നിന്ന് രണ്ട് പൊതി കഞ്ചാവ് പിടികൂടിയതായി റിപ്പോർട്ടുണ്ട്.

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ മാവോയിസ്റ്റുകൾക്ക് ഒളിച്ച് താമസിക്കാൻ സൗകര്യം നൽകുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതിനെ തുടർന്നായിരുന്നു റെയ്ഡ്. എന്നാൽ മാവോയിസ്റ്റ് ബന്ധമുള്ള വ്യക്തികളെയോ മറ്റ് തെളിവുകളോ പോലീസിന് കണ്ടെത്താനായില്ല.