ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. രാവിലെ 9.50ന് കുറവിലങ്ങാട് മഠത്തിലെത്തിയാണ് പോലീസ് സംഘം മൊഴിയെടുത്തത്. വാകത്താനം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
 | 

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. രാവിലെ 9.50ന് കുറവിലങ്ങാട് മഠത്തിലെത്തിയാണ് പോലീസ് സംഘം മൊഴിയെടുത്തത്. വാകത്താനം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

സംഘം 20 മിനിറ്റോളം കന്യാസ്ത്രീയുമായി സംസാരിച്ചു. ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് കരുതുന്നത്. ബിഷപ്പിന്റെ മൊഴിയില്‍ വ്യക്തത ആവശ്യമാണെന്ന് പോലീസ് പറഞ്ഞിരുന്നു.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യംചെയ്യല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നതായാണ് വിവരം. മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ വാദങ്ങള്‍ ദുര്‍ബലമായെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.