കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും എടുത്തു

കൊച്ചിയില് ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും എടുത്തു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കേസില് റിമാന്ഡില് കഴിയുന്ന പള്സര് സുനിയുടെ സഹതടവുകാരന് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്.
 | 

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും എടുത്തു

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും എടുത്തു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്. റിമാന്‍ഡ് തടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സണാണ് ആക്രമണത്തേക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ആക്രമണത്തേക്കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കുറിച്ച് പള്‍സര്‍ സുനി ജിന്‍സണോട് പറഞ്ഞുവെന്നാണ് സൂചന. തടവുകാരില്‍ നിന്ന് വിവരമറിഞ്ഞ ജയില്‍ അധികൃതര്‍ ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ജിന്‍സണിന്റെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി ഉത്തരവിട്ടിരുന്നു.

ജയിലിനുള്ളില്‍ വെച്ച് സുനി എഴുതിയ ഒരു കത്ത് ജിന്‍സണ്‍ പുറത്തെത്തിച്ചിരുന്നു പോലീസ് ഇതേത്തുടര്‍ന്ന് പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ജിന്‍സണിന്റെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.