നെന്മാറയില്‍ യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

നെന്മാറയില് യുവതിയെ 10 വര്ഷം വീട്ടില് ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില് ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്ട്ട്
 | 
നെന്മാറയില്‍ യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

പാലക്കാട്: നെന്മാറയില്‍ യുവതിയെ 10 വര്‍ഷം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മറ്റു സ്ഥലങ്ങളില്‍ താമസിച്ചതിന് തെളിവില്ലെന്നും സജിതയുടെയും റഹ്മാന്റെയും മൊഴി അവിശ്വസിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റഹ്മാനും സജിതയും 10 വര്‍ഷത്തോളം മുറിയില്‍ താമസിച്ചതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചിരുന്നു. മുറിയില്‍ ഒളിച്ചു താമസിച്ചതിന്റെ വിശദാംശങ്ങള്‍ സജിത പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം റഹ്മാന്റെ മുറിയില്‍ ഇത്രയും കാലം സജിത താമസിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്.

വിഷയത്തില്‍ ഇന്ന് വനിതാ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും. സജിതയുടെ മൊഴിയെടുക്കാനാണ് നീക്കം. സജിത കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായിട്ടുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.