മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യാക്കേസ് നിലനില്‍ക്കുമെന്ന് പോലീസ് റിപ്പോര്‍ട്ട്

അപകടത്തില് പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില് ഡോക്ടര്മാര്ക്കെതിരായ നരഹത്യാക്കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്ന് പോലീസ്. ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ ലഭിച്ചില്ലെങ്കില് രോഗി മരിക്കുമെന്ന് വ്യക്തമായിട്ടും ഡോക്ടര്മാര് ചികിത്സിക്കാന് തയ്യാറായില്ലെന്ന് റിപ്പോര്ട്ട് പറയുന്നു.
 | 

മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യാക്കേസ് നിലനില്‍ക്കുമെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ നരഹത്യാക്കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് പോലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗി മരിക്കുമെന്ന് വ്യക്തമായിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പ്രതികളായ ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ നിലനില്‍ക്കുമെന്നതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ന്യൂറോ വിഭാഗത്തിലെ പ്രധാന ഡോക്ടറുണ്ടായിട്ടും പിജി ഡോക്ടറുടെയടുത്തേക്കാണ് മുരുകനെ അയച്ചത്. വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ആദ്യ പരിശോധനയില്‍ത്തന്നെ ബോധ്യമായിട്ടും ചികിത്സക്ക് ഡോക്ടര്‍മാര്‍ സൗകര്യമൊരുക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞ്ഞു. മുരുകനെ ആശുപത്രിയിലെത്തിച്ച സമയത്ത് ഉപയോഗത്തിലുണ്ടായിരുന്നതും അല്ലാത്തതുമായ വെന്റിലേറ്ററുകളുടെ കണക്ക് ഹാജരാക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെന്റിലേറ്ററില്ലാത്തതാണ് ചികിത്സ നല്‍കാന്‍ കഴിയാത്തതിന് കാരണമെന്ന വാദവും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തള്ളി.