യുഎപിഎ; അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളെന്ന വാദത്തിലുറച്ച് പോലീസ്; ജാമ്യാപേക്ഷയില്‍ നാളെ വിധി

മാവോയിസ്റ്റുകള് എന്ന് ആരോപിച്ച് രണ്ട് വിദ്യാര്ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില് നിലപാടില് ഉറച്ച് പോലീസ്.
 | 
യുഎപിഎ; അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളെന്ന വാദത്തിലുറച്ച് പോലീസ്; ജാമ്യാപേക്ഷയില്‍ നാളെ വിധി

കോഴിക്കോട്: മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ച് രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാടില്‍ ഉറച്ച് പോലീസ്. അറസ്റ്റിലായവര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഇവര്‍ സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവര്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് പോലീസിന്റെ വാദം. കേസില്‍ കോടതി നാളെ വിധി പറയും.

അതേസമയം പ്രതികള്‍ നിരോധിത സംഘടനയില്‍ അംഗങ്ങളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും പോലീസിന്റെ കൈവശമില്ലെന്ന് പ്രതിഭാഗം വാദിച്ചു. പിടിയിലായവര്‍ ഏതു ദിവസും കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും യുഎപിഎ നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ അഡ്വ എംകെ ദിനേശന്‍ വാദിച്ചു. പിടിയിലായവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ഹാജരാക്കിയിരുന്നു.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവില്‍ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുമില്ല. അതേസമയം പിടിയിലാകാനുള്ള മൂന്നാമനായുള്ള തെരച്ചില്‍ നടക്കുന്നുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. .