പോലീസുകാരന്റെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും എഎസ്‌ഐയെയും സ്ഥലം മാറ്റി

പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരന്റെ പിതാവില് നിന്ന് പോലീസ് ഉദ്യോഗസ്ഥര് പണം തട്ടിയതായി പരാതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയെ ഭീഷണിപ്പെടുത്തി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിഐ ബി. അയൂബ്ഖാന്, എഎസ്ഐ സാബു.എം.മാത്യു എന്നിവര് പണം തട്ടിയതായിട്ടാണ് പരാതി. ഇരുവരെയും നിലവില് സ്ഥലം മാറ്റിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില് ഇരുവരും പണം വാങ്ങിയതിന് സൂചനകള് ലഭിച്ചതായിട്ടാണ് റിപ്പോര്ട്ട്.
 | 

പോലീസുകാരന്റെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും എഎസ്‌ഐയെയും സ്ഥലം മാറ്റി

ഇടുക്കി: പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരന്റെ പിതാവില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പണം തട്ടിയതായി പരാതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയെ ഭീഷണിപ്പെടുത്തി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിഐ ബി. അയൂബ്ഖാന്‍, എഎസ്‌ഐ സാബു.എം.മാത്യു എന്നിവര്‍ പണം തട്ടിയതായിട്ടാണ് പരാതി. ഇരുവരെയും നിലവില്‍ സ്ഥലം മാറ്റിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും പണം വാങ്ങിയതിന് സൂചനകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

തൂക്കുപാലം പ്രകാശ് ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറുടെ ആത്മഹത്യ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കുമെന്ന് മകന്‍ അയൂബ്ഖാന്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കേസെടുക്കാതിരിക്കാന്‍ അച്ഛന്‍ സമ്പാദിച്ചതില്‍ ഒരു പങ്ക് തങ്ങള്‍ക്കും തരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും പരാതിക്കാരന്‍ പറഞ്ഞു. സ്റ്റേഷനില്‍ വെച്ച് അതീവ രഹസ്യമായി ഈ പണം കൈമാറുകയും ചെയ്തിരുന്നു. പിന്നീട് മീരാന്‍ റാവുത്തറുടെ ചെറുമകന്‍ വിഷയം അറിഞ്ഞപ്പോഴാണ് നിയമപരമായി കൈക്കൂലിക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

മീരാന്‍ റാവുത്തറുടെ ചെറുമകനും ഇടുക്കിയില്‍ പോലീസിലാണ്. ഇത് അറിയാതെയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. അച്ഛന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ ഇയാള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പണം തട്ടിയ കാര്യം പുറത്തായത്. സെപ്റ്റംബര്‍ ആറിനാണ് മീരാന്‍ റാവുത്തറെ വീടിനുള്ളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.