Friday , 20 July 2018
News Updates

പൂമരം മാര്‍ച്ച് 9ന് എത്തുന്നു; സ്ഥിരീകരിച്ച് കാളിദാസ് ജയറാമിന്റെ പോസ്റ്റ്; കമന്റുകളില്‍ ട്രോള്‍ മഴ

ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തീയേറ്ററുകളിലെത്തുന്നു. ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പാട്ടുകള്‍ റിലീസ് ചെയ്ത് ഒരു വര്‍ഷത്തിലേറെയായിട്ടും ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 9ന് റിലീസ് ഉണ്ടാകുമെന്ന് കാളിദാസ് ജയറാമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മറ്റ് തടസമൊന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018 എന്ന് വെച്ചില്ലെങ്കില്‍ ‘എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ’ന്ന് പറയമെന്നറിയാം അതോണ്ടാണെന്നും പോസ്റ്റില്‍ കാളിദാസ് തമാശരൂപത്തില്‍ കുറിച്ചിരിക്കുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി റിലീസ് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പൂമരം ട്രോളുകളില്‍ ഒന്ന് കാളിദാസ് നേരത്തേ ഷെയര്‍ ചെയ്തിരുന്നു. എത്താറായി എന്ന തലക്കെട്ടിലായിരുന്നു ട്രോള്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്റിലും ആരാധകര്‍ ട്രോളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. എന്റെ കുട്ടിക്കാലം സന്തോഷ സുരഭിലമാക്കിയ ആ പാട്ട് തന്നതില്‍ സന്തോഷം, നാളെ എന്റെ സപ്തതിയാണ്, വരണം എന്നും പണ്ട് കുട്ടിക്കാലത്ത് പോസ്റ്റര്‍ ഇറങ്ങിയത് ഓര്‍മയുണ്ട്. കാത്തിരിപ്പ് വെറുതെയായില്ല എന്നുമുള്ള കമന്റുകള്‍ക്ക് നൂറുകണക്കിന് ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

പോസ്റ്റ് കാണാം.

നമസ്കാരം🙏🏼ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും.2018ന്ന് വെച്ചില്ലെങ്ക…

Posted by Kalidas Jayaram on Thursday, February 8, 2018

DONT MISS