‘മൈദ മാവ് ഇസ് ദി ആത്മാവ്’; തരംഗമായി പൊറോട്ട പാട്ട്, വീഡിയോ കാണാം

18 ശതമാനം ജിഎസ്ടി ചുമത്തപ്പെട്ടതോടെ ചര്ച്ചയില് നിറഞ്ഞ സാധാരണക്കാരന്റെ ഭക്ഷണം പൊറോട്ടയ്ക്കായി ഗാനം.
 | 
‘മൈദ മാവ് ഇസ് ദി ആത്മാവ്’; തരംഗമായി പൊറോട്ട പാട്ട്, വീഡിയോ കാണാം

18 ശതമാനം ജിഎസ്ടി ചുമത്തപ്പെട്ടതോടെ ചര്‍ച്ചയില്‍ നിറഞ്ഞ സാധാരണക്കാരന്റെ ഭക്ഷണം പൊറോട്ടയ്ക്കായി ഗാനം. മല്ലു കഫെ ഫെയിസ്ബുക്ക് ഗ്രൂപ്പ് ഒരുക്കിയ പൊറോട്ട പാട്ട് മലയാളിയുടെ സ്വന്തം ദേശീയ ഭക്ഷണത്തിനാണ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്. കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ വരികളെഴുതിയ പാട്ടിന് ഷിബു ജോഷ്വയും റിയാസ് മുഹമ്മദുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷിബു ജോഷ്വ, ആദര്‍ശ് സുകുമാരന്‍, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡാറ്റസ് വേലായുധനും ലിനി സുഭാഷും ചേര്‍ന്നാണ് ഗാനത്തിന്റെ വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മൈദ മാവ് ഇസ് ദി ആത്മാവ് എന്ന് തുടങ്ങുന്ന ഗാനത്തില്‍ പൊറോട്ടയും ബീഫും തന്നെ നായകനും നായികയും.

ഗാനം കാണാം

POROTA SONG | പൊറോട്ട പാട്ട് | മല്ലു കഫേ | Mallu Cafe | Prasanth Nair IAS

ലോക്ക് ഡൗൺ കാലഘട്ടത്തിൽ മലയാളത്തിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ മല്ലു കഫെ ഒരുക്കിയ മലയാളികളുടെ സ്വന്തം ദേശീയ ഭക്ഷണമായ പൊറാട്ടയുടെ പാട്ട് – 'പൊറോട്ട പാട്ട്'. ലോക്ക് ഡൗൺ ആയതിനാൽ, ഗവണ്മന്റ് നിർദേശങ്ങൾ കർശനമാക്ക പാലിച്ചു ചിത്രീകരിച്ച വീഡിയോസ് ആണ്, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പൊറുക്കുക. അപ്പോൾ എങ്ങനെ…..പൊളിക്കുകയല്ലേ? പിന്നെ വീഡിയോ ഷെയർ ചെയ്യാൻ മറക്കേണ്ട!#mallucafe #മല്ലുകഫെ #പൊറോട്ട #പൊറോട്ടപാട്ട്#handsoffporotta

Posted by MalluCafe on Monday, June 15, 2020