ഈ പെയിന്റ് 99% ബാക്ടീരിയകളെ കൊല്ലുമെന്നത് വാസ്തവമാണോ? ഐഎംഎ സര്‍ട്ടിഫിക്കറ്റുള്ള പരസ്യത്തിന് എതിരെ ഡോക്ടറുടെ പോസ്റ്റ്

99 ശതമാനം ബാക്ടീരിയകളെ കൊല്ലുമെന്ന ഇന്ത്യന് മെഡിക്കല് അസോസിയേഷന് സര്ട്ടിഫിക്കറ്റുമായി എത്തിയ പെയിന്റ് പരസ്യത്തിനെതിരെ ഡോക്ടറുടെ പോസ്റ്റ്.
 | 
ഈ പെയിന്റ് 99% ബാക്ടീരിയകളെ കൊല്ലുമെന്നത് വാസ്തവമാണോ? ഐഎംഎ സര്‍ട്ടിഫിക്കറ്റുള്ള പരസ്യത്തിന് എതിരെ ഡോക്ടറുടെ പോസ്റ്റ്

99 ശതമാനം ബാക്ടീരിയകളെ കൊല്ലുമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയ പെയിന്റ് പരസ്യത്തിനെതിരെ ഡോക്ടറുടെ പോസ്റ്റ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഏതു ലാബിലാണ് ഇത് പരിശോധിച്ചതെന്ന് ഇന്‍ഫോക്ലിനിക് അഡ്മിന്‍മാരില്‍ ഒരാളായ ഡോ.ജിനേഷ് പി.എസ്. ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഈ പെയിന്റ് 99 ശതമാനം ബാക്ടീരിയകളെ കൊല്ലുമെന്നത് വാസ്തവമാണോയെന്നും ജിനേഷ് ചോദിക്കുന്നു.

ഐപിഎല്‍ മത്സരത്തിനിടെ വന്ന ബര്‍ജര്‍ പെയിന്റ്‌സിന്റെ പരസ്യം ഉദ്ധരിച്ചാണ് ഡോക്ടറുടെ പോസ്റ്റ്. ഐഎംഎയുടെ ലോഗോ ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് പരസ്യം. ഐഎംഎ ഭാരവാഹികള്‍ ഉടമസ്ഥരായ ആശുപത്രികളില്‍ ഈ പെയിന്റ് ആണോ ഉപയോഗിക്കുന്നത് എന്ന് ചോദ്യവും പോസ്റ്റ് ഉന്നയിക്കുന്നുണ്ട്.

പോസ്റ്റ് വായിക്കാം

ഐപിഎൽ കളിക്കിടയിൽ വന്ന പരസ്യം-

Karthik Hariharan പോസ്റ്റ് ചെയ്ത ചിത്രമാണ്.
അല്ല, എനിക്ക് മനസ്സിലാവുന്നില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏതു ലാബിലാണ് ഇത് പരിശോധിച്ചത്. ഈ പെയിന്റ് 99% ബാക്ടീരിയകളെ കൊല്ലുമെന്നത് വാസ്തവമാണോ ?
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ ഉടമസ്ഥരായ ആശുപത്രികളിൽ ഈ പെയിന്റ് ആണോ ഉപയോഗിക്കുന്നത് ???
കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം, ചാണകം… പിന്നെ മൂക്കിൽ ഗ്ലൂക്കോസ്… പിന്നെ ആയുർവേദ ചായ… 99% ബാക്ടീരിയകളെ കൊല്ലാൻ പെയിന്റ് !!!
കഷ്ടം തന്നെ

ഐപിഎൽ കളിക്കിടയിൽ വന്ന പരസ്യം- Karthik Hariharan പോസ്റ്റ് ചെയ്ത ചിത്രമാണ്.

അല്ല, എനിക്ക് മനസ്സിലാവുന്നില്ല. ഇന്ത്യൻ…

Posted by Jinesh PS on Wednesday, October 21, 2020