പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് അംഗീകരിച്ചത്; പോലീസ് ആക്ട് ഭേദഗതിക്കെതിരെ കുറിപ്പ്

ഗവര്ണര് ഒപ്പുവെച്ചതോടെ നിയമമായ കേരള പോലീസ് ആക്ട് 118എ ഭേദഗതി കോടതി നേരത്തേ എടുത്തുകളഞ്ഞതിനേക്കാള് ജനാധിപത്യ വിരുദ്ധമായ നിയമമെന്ന് ഹരീഷ് വാസുദേവന്.
 | 
പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് അംഗീകരിച്ചത്; പോലീസ് ആക്ട് ഭേദഗതിക്കെതിരെ കുറിപ്പ്

ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ നിയമമായ കേരള പോലീസ് ആക്ട് 118എ ഭേദഗതി കോടതി നേരത്തേ എടുത്തുകളഞ്ഞതിനേക്കാള്‍ ജനാധിപത്യ വിരുദ്ധമായ നിയമമെന്ന് ഹരീഷ് വാസുദേവന്‍. രണ്ടുപേര്‍ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അടുത്ത ആറ് മാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമെന്നും ഫെയിസ്ബുക്ക് കുറിപ്പില്‍ ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും നയം ചവറ്റുകൊട്ടയില്‍ ഇട്ട് ബെഹ്‌റ കൊടുത്ത പ്രൊപ്പോസല്‍ പിണറായി വിജയന്‍ ഒപ്പിട്ട് നടപ്പാക്കുന്ന കാഴ്ചയല്ലേ ഓര്‍ഡിനന്‍സ് എന്നും ഹരീഷ് പോസ്റ്റില്‍ ചോദിക്കുന്നു. സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമമില്ലാത്തതിനാലാണ് കേരള പോലീസ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. നേരത്തേ മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ ഒപ്പുവെച്ചു.

ഈ ഭേദഗതി അനുസരിച്ച് ഇനി സൈബര്‍ അധിക്ഷേപങ്ങളില്‍ വാറന്റില്ലാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ പോലീസിന് കഴിയും. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നത് 5 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാക്കുന്ന വകുപ്പാണ് ഇത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ടെത്തിയതിനാല്‍ ഐടി ആക്ടിലെ 66എ വകുപ്പും കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും നേരത്തേ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

പോസ്റ്റ് വായിക്കാം

LDF ന്റെയും CPIM ന്റെയും നയം ചവറ്റു കൊട്ടയിലിട്ടു ബെഹ്റ കൊടുത്ത പ്രൊപ്പോസൽ പിണറായി വിജയൻ ഒപ്പിട്ടു നടപ്പാക്കുന്ന കാഴ്ചയല്ലേ Kerala Police Act ലെ 118A കൊണ്ടുവന്ന ഓർഡിനൻസ്?
ജനയുഗം എഡിറ്റോറിയൽ എഴുതിയത് കൊണ്ടോ CPI പ്രതികരിച്ചത് കൊണ്ടോ വിജയന്റെ അധികാര അപ്രമാദിത്വം ചോദ്യം ചെയ്യാൻ കഴിയില്ല. ക്യാബിനറ്റിൽ പോയി ഒപ്പിട്ട മന്ത്രിമാർക്ക് ഇരട്ടത്താപ്പ് പറ്റില്ലല്ലോ.
രണ്ടുപേർ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അതും കോടതി എടുത്തു കളഞ്ഞതിനെക്കാൾ ജനാധിപത്യ വിരുദ്ധമായ നിയമം. അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം.
ഇതല്ല സൈബർ ലിഞ്ചിങ്ങിനുള്ള മരുന്ന്. ആ കാരണത്തിൽ ഇത് നടപ്പാക്കേണ്ട. ഏത് ജനാധിപത്യ മാർഗ്ഗത്തിലും ഇത് ചോദ്യം ചെയ്യും.

LDF ന്റെയും CPIM ന്റെയും നയം ചവറ്റു കൊട്ടയിലിട്ടു ബെഹ്റ കൊടുത്ത പ്രൊപ്പോസൽ പിണറായി വിജയൻ ഒപ്പിട്ടു നടപ്പാക്കുന്ന…

Posted by Harish Vasudevan Sreedevi on Saturday, November 21, 2020